വർണാഭമായി ഇന്ത്യന്‍ സ്കൂള്‍ നിസ്വ കിഡ്സ് ഫെസ്റ്റ്
text_fieldsഇന്ത്യന്‍ സ്കൂള്‍ നിസ്വയിൽ നടന്ന കിഡ്സ് ഫെസ്റ്റ്
നിസ്വ: ഇന്ത്യന്‍ സ്കൂള്‍ നിസ്വ കിഡ്സ് ഫെസ്റ്റ് വിപുലമായ പരിപാടികളോടെ അരങ്ങേറി. കുട്ടികളുടെ ഈശ്വര പ്രാര്‍ഥനയോടെ പരിപാടികള്‍ തുടങ്ങി. ഗ്രൂപ് ഡാൻസ്, ഗ്രൂപ് ആക്ഷൻ സോങ്, ഫാൻസി ഡ്രസ്, ഇന്ത്യൻ ഫോക് സോളോ ഡാൻസ് എന്നീ ഇനങ്ങൾ മത്സരത്തിലുണ്ടായിരുന്നു. രണ്ടുദിവസം നീണ്ടുനിന്ന മത്സരങ്ങളിൽ ഡോ. ഷംസുദ്ദീൻ അരുമത്തടത്തിൽ, മലർവിഴി അരവിന്ദൻ എന്നിവർ മുഖ്യാതിഥികളായി.
സ്കൂൾ പ്രിൻസിപ്പൽ ശാന്തകുമാർ ദാസരി അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ഡോ. സുനൈദ് അഹമ്മദ്, വൈസ് പ്രസിഡന്റ് ഇസ്മായിൽ ഇക്ബാൽ മുഹമ്മദ്, ട്രഷറർ ജിൻസ് ഡേവിഡ്, ആഹ്ലാദ്, അബ്ദുൽ ഹഖ്, ഷിജി ബിബീഷ് എന്നിവർ പങ്കെടുത്തു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബിജു മാത്യൂ, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹീം ഖാന്, കെ.ജി കോഓഡിനേറ്റർ സാജിത ഫസൽ എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നല്കി.

