ഇന്ത്യന്‍ സ്കൂള്‍ നിസ്വ വാർഷികം
text_fieldsഇന്ത്യൻ സ്കൂള്‍ നിസ്വയുടെ വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടന ചടങ്ങ്
മസ്കത്ത്: ഇന്ത്യൻ സ്കൂള്‍ നിസ്വ 28ാമത് വാർഷികം ആഘോഷിച്ചു. ഇന്ത്യൻ സ്കൂൾസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യം ഉദ്ഘാടനം ചെയ്തു.
ബി.ഒ.ഡി ഫിനാൻസ് ഡയറക്ടർ അശ്വിനി സവരികർ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എം.സി പ്രസിഡന്റ് നൗഷാദ് കാക്കേരി, വൈസ് പ്രസിഡന്റ് മുഫീദ് പുലത്തും മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
പൊതുപരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ചെയർമാൻ അവാർഡുകൾ വിതരണം ചെയ്തു. വിദ്യാർഥികൾ വിവിധ ഇന്ത്യൻ ഭാഷകളിൽ നൃത്താവിഷ്കാരങ്ങളും ഗാനങ്ങളും അവതരിപ്പിച്ചു.
വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, പ്രോഗ്രാം കൺവീനർ റാണി രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹെഡ് ബോയ് ആര്യൻ സുനു സ്വാഗതവും ഹെഡ് ഗേൾ ഗീതികലാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

