Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത്​ ഒാ​പ​ൺ ഫോ​റം ഇ​ന്ന്

text_fields
bookmark_border
indian school
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ര​ക്ഷി​താ​ക്ക​ളു​ടെ ഓ​പ​ൺ ഫോ​റം വ്യാ​ഴാ​ഴ്ച ന​ട​ക്കും. വൈ​കു​ന്നേ​രം 6.30 മു​ത​ൽ പു​തി​യ മ​ൾ​ട്ടി​പ​ർ​പ്പ​സ്ഹാ​ളി​ലാ​യി​രി​ക്കും​ ഓ​പ്പ​ൺ ഫോ​റം. സ്‌​കൂ​ളി​ന്‍റെ തു​ട​ർ​ച്ച​യാ​യ പു​രോ​ഗ​തി​ക്കാ​യി സ്‌​കൂ​ളും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഓ​പ്പ​ൺ ഫോ​റ​ത്തി​ലേ​ക്കു​ള്ള ചോ​ദ്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ഗൂ​ഗി​ൾ ഫോം ​വ​ഴി ക്ഷ​ണി​ച്ചി​രു​ന്നു. ഓ​പ്പ​ൺ ഫോ​റ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പ്​ ല​ക്ഷ്യ​മി​ട്ടും സ​മാ​ന​മാ​യ​ ചോ​ദ്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നു​മാ​ണ്​ മു​ൻ​കൂ​ട്ടി ചോ​ദ്യ​ങ്ങ​ൾ ക്ഷ​ണി​ച്ച​തെ​ന്ന്​ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഓ​പ​ൺ ഫോ​റം സ​മ​യ​ത്ത്​ സ്കൂ​ൾ പ​രി​സ​ര​ത്ത് ഓ​ഡി​യോ, വീ​ഡി​യോ റെ​ക്കോ​ർ​ഡി​ങ്ങി​ന്​ അ​നു​വാ​ദ​മു​ണ്ടാ​കി​ല്ല. ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ഓ​പ​ൺ ഫോ​റം പു​ന​രാ​രം​ഭി​ക്ക​ലും അ​ക്കാ​ദ​മി​ക​വും മ​റ്റ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ത​വ​ണ വി​വി​ധ ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ ചെ​യ​ർ​മാ​നു​മാ​യി ച​ർ​ച്ച​ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ന്​ ഇ​പ്പോ​ൾ ഓ​പ​ൺ ഫോ​റ​ത്തി​ന്​​ തു​ട​ക്ക​മാ​യി​രി​ക്കു​ന്നു​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ സ്​​കൂ​ൾ ദാ​ർ​സൈ​ത്തി​ലും ഓ​പ​ൺ​ഫോ​റം ചേ​ർ​ന്നി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു​ സ്​​കൂ​ളു​ക​ളി​ലും ഒ​പ്പ​ൺ ഫോ​റ​ങ്ങ​ൾ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolOman NewsOpen Forum
News Summary - Indian School Muscat Open Forum on thursday
Next Story