ഇന്ത്യൻ സ്കൂൾ മസ്കത്ത് അത്ലറ്റിക് മീറ്റ്
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ 47ാം വാർഷിക അത്ലറ്റിക് മീറ്റ് നടന്നു. ഒമാൻ അത്ലറ്റിക്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് എൻജിനീയർ സയ്യിദ് സെയ്ഫ് അൽ ഹാദി മുഖ്യാതിഥിയായിരുന്നു.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിലെ ഫിനാൻസ് ഡയറക്ടർ അശ്വിനി സവ്രികർ വിശിഷ്ടാതിഥിയായി. ഇന്ത്യൻ സ്കൂൾ മസ്കത്ത് മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങൾ, പ്രിൻസിപ്പൽ ഡോ. രാജീവ് കുമാർ ചൗഹാൻ, വൈസ് പ്രിൻസിപ്പൽമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അത്ലറ്റുകളുടെ മാർച്ചുപാസ്റ്റും ആയിരത്തിലേറെ വിദ്യാർഥികൾ അണിനിരന്ന മാസ് ഡ്രില്ലും അരങ്ങേറി. അത്ലറ്റിക് ചാമ്പ്യൻഷിപ് ട്രോഫി ബ്ലൂ ഹൗസ് സ്വന്തമാക്കി.

