ഇന്ത്യൻ സ്കൂൾ മുലദ്ദ റിപ്പബ്ലിക് ദിനാഘോഷം
text_fieldsഇന്ത്യൻ സ്കൂൾ മുലദ്ദയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥി ഷാഹി ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി എം.എ.
മുഹമ്മദ് അഷ്റഫ് വിദ്യാർഥികളുടെ ഗാർഡ് ഓഫ് ഓണർ
സ്വീകരിക്കുന്നു
മസ്കത്ത്: ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനം ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യത്തെ അടയാളപ്പെടുത്തുന്ന ദേശഭക്തി നിറഞ്ഞ പരിപാടികൾ അവതരിപ്പിച്ചു. പ്രമുഖ വ്യവസായിയും ഷാഹി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ എം.എ. മുഹമ്മദ് അഷ്റഫ് മുഖ്യാതിഥിയായി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.ടി. മുസ്തഫ, കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ദേശഭക്തി ഗാനാലപനം, മാർച്ച് പാസ്റ്റ് എന്നിവ നടന്നു. സ്കൂൾ ഹെഡ്ബോയ്, ഹെഡ് ഗേൾ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യാതിഥിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചും ജനാധിപത്യം, ഐക്യം, ഉത്തരവാദിത്തം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ കുറിച്ചും വിദ്യാർഥികളെ പ്രിൻസിപ്പൽ ഓർമിപ്പിച്ചു. രാഷ്ട്രപുരോഗതിയിൽ പുതുതലമുറയുടെ പങ്കാളിത്തത്തെ കുറിച്ചും സമൂഹത്തിന് നല്ല സംഭാവ
നകൾ നൽകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി. നൃത്തങ്ങൾ, സ്കിറ്റ്, ദേശഭക്തിഗാനങ്ങൾ എന്നിവ അരങ്ങേറി. മുഖ്യാതിഥിക്ക് എസ്.എം.സി പ്രസിഡന്റ് എം.ടി. മുസ്തഫ ഉപഹാരം കൈമാറി. സ്കൂളിൽ നടന്ന ‘കലാസംഗമം’ കലാമത്സരങ്ങളിലെയും ഇന്റർ ഹൗസ് സ്പോർട്സ് ആൻഡ് ഗെയിംസ് കായിക പരിപാടികളിലും വിജയികളായവർക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

