മുലദ ഇന്ത്യന്‍ സ്കൂള്‍ കായികദിനാഘോഷം
text_fieldsമുലദ: മുലദ ഇന്ത്യന്‍ സ്കൂൾ 28ാമത് കായികദിനാഘോഷം സ്കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച ു. ഐ.എസ്.എം.എ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സിറാജുദ്ദീന് നെഹ്ലത്ത് ഉദ്ഘാടനം ചെയ്തു. അൽ അബീർ മെഡിക്കൽ ഗ്രൂപ് ഡയറക്ടർ ജംഷീര്‍ ഹംസ, മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഒാഫിസർ അലി ഇബ്രാഹീം അൽ ബലൂഷി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
മാനേജ്മെൻറ് കമ്മിറ്റി കൺവീനര്‍ എ. അനിൽ കുമാർ, ട്രഷറര്‍ സി.കെ. ഹുസൈന്, സ്കൂള്‍ പ്രിന്‍സിപ്പൽ എസ്.ഐ. ഷെരീഫ്, അസിസ്റ്റൻറ് വൈസ് പ്രിന്‍സിപ്പൽമാരായ വി.സി. ജെയ്ലാ, ഷീജ അബ്ദുൽ ജലീൽ തുടങ്ങിയവർ പെങ്കടുത്തു. സ്കൂള്‍ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസന് സ്വാഗതം പറഞ്ഞു.
