ഇന്ത്യൻ സ്കൂൾ ഖസബിൽ അംബാസഡർക്ക് വരവേൽപ്പ്
text_fieldsഇന്ത്യൻ സ്കൂൾ ഖസബിൽ അംബാസഡർ ജി. വി. ശ്രീനിവാസിന് നൽകിയ സ്വീകരണം
ഖസബ്: ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി. വി. ശ്രീനിവാസ് ഖസബിലെ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു. സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി (എസ്.എം.സി), പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ വരവേറ്റു. സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനവും അംബാസഡർ നിർവഹിച്ചു. അക്കാദമിക മികവും സമഗ്രവികസനവും വളർത്തുന്നതിൽ സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമങ്ങളെ അംബാസഡർ അഭിനന്ദിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ബിന്ദു സജി സ്കൂളിന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളും വിശദീകരിച്ചു. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിച്ച അംബാസഡർ വിദ്യാഭ്യാസത്തന്റെ പ്രാധാന്യവും അത് ഭാവി തലമുറയെ രൂപപ്പെടുത്തുന്നതിലെ പങ്കും ഊന്നിപ്പറഞ്ഞു. . വിദ്യാർഥികളുടെ വർണാഭമായ വിവിധ കലാപരിപാടികളും അരങ്ങേറി.എസ്.എം.സി ട്രഷററും അക്കാദമിക് ചെയർമാനുമായ അബ്ദുല്ല തളങ്കരയുടെ സ്വാഗതവും പ്രസിഡൻ്റ് കെ.പി.യാസിർ നന്ദിയും പറഞ്ഞു. .എസ് എം.സി കൺവീനർ ഷണ്മുഖം, അംഗങ്ങളായ അഖിൽ, മജീദ്, സീനയ്യ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

