വർണാഭമായി ഇന്ത്യൻ സ്കൂൾ ജഅലാൻ വാർഷികം
text_fieldsഇന്ത്യൻ സ്കൂൾ ജഅലാൻ വാർഷികഘോഷത്തിൽനിന്ന്
ജഅലാൻ: ഇന്ത്യൻ സ്കൂൾ ജഅലാൻ 31ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കൗൺസിൽ അംഗമായ ഡോ. സലിം സുൽത്താൻ സലിം അൽ റുസൈഖി മുഖ്യാതിഥിയായി. ഇന്ത്യൻ സ്കൂൾ ജഅലാനിലെ ഡയറക്ടർ ഇൻ ചാർജും ഡയറക്ടർ ബോർഡ് അംഗവുമായ എസ്. കൃഷ്ണേന്ദു, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ വിശിഷ്ടാതിഥികളായി.
പുതുതായി ക്രമീകരിച്ച കെമിസ്ട്രി ലാബ്, ഫിസിക്സ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവയും പുതുക്കിയ ബയോളജി ലാബും മുഖ്യാതിഥിയും ഗസ്റ്റ് ഓഫ് ഓണറും ചേർന്ന് ഉദ്ഘാടനം ചെയ്തു. കൂടാതെ, പ്ലസ് വൺ ക്ലാസിന്റെ ആദ്യ ബാച്ചിന് ഔദ്യോഗികമായി തുടക്കമിട്ടു.എസ്. കൃഷ്ണേന്ദ്രു സംസാരിച്ചു.
സ്കൂളിന്റെ 2024-25 വർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ നേട്ടങ്ങൾ,സ്കൂളിന്റെ പ്രധാന സവിശേഷതകൾ എന്നിവ ഉയർത്തിക്കാട്ടുന്ന വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ സീമ ശ്രീധർ അവതരിപ്പിച്ചു. അക്കാദമിക് വിജയം, സ്കോളാസ്റ്റിക്, കോ-സ്കോളാസ്റ്റിക്, സ്പോർട്സ്, ഓവർഓൾ ചാമ്പ്യൻഷിപ്പ് എന്നിവയിൽ വിജയിച്ച വിദ്യാർഥികളെയും മികച്ച അധ്യാപകർക്കുള്ള നവീൻ ആഷർ-കാസി അവാർഡ് ലഭിച്ച അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. 2024-25 അധ്യയന വർഷത്തെ മികച്ച അധ്യാപികയായി തെരഞ്ഞെടുത്ത റുബീന രവിന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി.
ദീർഘകാല സേവനമനുഷ്ഠിച്ച അധ്യാപകരെയും 100 ശതമാനം ഹാജർ നേടിയ അധ്യാപകരെയും വേദിയിൽ ആദരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച മനോഹരമായ നൃത്തങ്ങൾ, അതിശയിപ്പിക്കുന്ന മൈം ആക്ട്, ഹൃദയസ്പർശിയായ ഗാനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളോടെ ചടങ്ങ് സമാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.