ഇന്ത്യൻ സ്കൂൾ ജഅലാൻ വാർഷികദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ ജഅലാൻ 29ാം വാർഷികം വർണാഭമായ ചടങ്ങുകളോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഒമാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ധനമന്ത്രാലയം റവന്യൂ ഡയറക്ടർ ജനറൽ സലിം ഹമദ് അൽ സാദി ദീപം തെളിച്ചു. വാലി ഓഫിസിലെ പബ്ലിക് റിലേഷൻസ് സാലം അൽ ഗംബൂസി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിശിഷ്ടാതിഥികൾ എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ബേബി ഷീജ 2022-23 അധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യാതിഥിയും വിശിഷ്ടാതിഥിയും ചേർന്ന് വിജയികൾക്ക് അക്കാദമിക്, കോ കരിക്കുലം പ്രവർത്തനങ്ങളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വിശിഷ്ടാതിഥികളെ മെമന്റോ നൽകി ആദരിച്ചു. മുഖ്യാതിഥി സലിം ഹമദ് അൽ സാദി, എസ്.എം.സി കൺവീനർ ജെ. ശ്രീനിവാസ് റാവു എന്നിവർ സംസാരിച്ചു. ഫ്യൂഷൻ നൃത്തം, ഫാഷൻ ഷോ, പാശ്ചാത്യ നൃത്തം, ആയോധനകല ഫ്യൂഷൻ, ലോകനൃത്തം എന്നിവ ഉൾപ്പെടുന്ന സാംസ്കാരിക പരിപാടികളും അരങ്ങേറി. എസ്.എം.സി അംഗം പി.എസ്. പ്രീത സ്വാഗതവും ഹെഡ് ഗേൾ ഗൗരി എസ്. ശശാങ്ക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

