ആഘോഷവുമായി ഇന്ത്യൻ സ്കൂൾ ഇബ്രിയും
text_fieldsഇന്ത്യൻ സ്കൂൾ ഇബ്രിയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ നിന്ന്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ 78ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ വിദ്യാർഥികളുടെ പരേഡിന് സ്കൂൾ പ്രിൻസിപ്പൽ വി.എസ്. സുരേഷും, മുഖ്യാതിഥി സ്കൂൾ മാനേജ്മെന്റ് ട്രഷറർ ഷബ്നം ബീഗവും ചേർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.ഇന്ത്യൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യദിന സന്ദേശം ചടങ്ങിൽ പ്രിൻസിപ്പൽ കൈമാറി.
കൂടാതെ വിദ്യാർഥികളുടെ വിവിധ ഭാഷയിലുള്ള ദേശഭക്തിഗാനങ്ങൾ, നൃത്തനൃത്യങ്ങൾ, സ്വാതന്ത്ര്യദിന പ്രഭാഷണങ്ങൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. പരിപാടികൾക്ക് വിവിധ സെക്ഷൻ മേധാവികൾ നേതൃത്വം നൽകി. സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളായ ഫെസ് ലിൻ അനീഷ് മോൻ, ഡോ. പുകലരസു, ഫൈസൽ ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. ബ്ലൂ ഹൗസ് ക്യാപ്റ്റൻ സഞ്ജയ് കാൻദിൽ ഷിൽ സ്വാഗതവും ബ്ലൂ ഹൗസ് വൈസ് ക്യാപ്റ്റൻ മുഹമ്മദ് അക്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

