ഇന്ത്യൻ സ്കൂൾ ഇബ്രി വാർഷിക കായികമേള സമാപിച്ചു
text_fieldsഇന്ത്യൻ സ്കൂൾ ഇബ്രിയുടെ വാർഷിക കായികമേള ഉദ്ഘാടനചടങ്ങിൽനിന്ന്
ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയുടെ 37ാമത് വാർഷിക കായികമേള സ്കൂൾ മൈതാനത്ത് സമാപിച്ചു. ഒമാൻ രാജകീയഗാനത്തോടെയും ഇന്ത്യൻ ദേശീയഗാനത്തോടെയും പരിപാടികൾക്ക് തുടക്കം കുറിച്ചു.
അൽ ദാഹിറ ഗവർണറേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫ് ജനറലിലെ സ്കൂൾ സ്പോർട്സ് കമ്മിറ്റി തലവൻ മിസ്റ്റർ ഫഹദ് സാലിം സുലൈയം അൽ യാക്കൂബി മുഖ്യാതിഥിയായി. അന്താരാഷ്ട്ര ഫുട്ബോൾ റഫറി മഹ്മൂദ് സാലിം സഈദ് അൽ മുജ്രാഫി വിശിഷ്ടാതിഥിയായി.
സമാധാനത്തിന്റെ പ്രതീകമായി പ്രാവുകളെ പറത്തി മുഖ്യാതിഥി കായികമേള ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിന്റെ ചിരകാല സ്വപ്നമായ പ്രകൃതിദത്ത പുൽമൈതാനം മുഖ്യാതിഥിയും വിശിഷ്ടാതിഥിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. നാലു ഹൗസുകളുടെയും മാർച്ച് പാസ്റ്റിനെ മുഖ്യാതിഥി അഭിവാദ്യം ചെയ്തു.
സ്പോർട്സ് ക്യാപ്റ്റൻ മാസ്റ്റർ മുഹമ്മദ് ഷൊയിബ് അബ്ബാസ് കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ക്യാപ്റ്റൻ മിസ് സൈന ഫാത്തിമ കൈമാറിയ കായിക ദീപശിഖ, ഹെഡ് ബോയ്, ഹെഡ് ഗേൾ, ഹൗസ് ക്യാപ്റ്റന്മാർ വഴി സ്പോർട്സ് ക്യാപ്റ്റനിലെത്തി ഒളിമ്പിക് ജ്വാല തെളിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡൻറ് മിസിസ് ഷബ്നം ബീഗം, പ്രിൻസിപ്പൽ വി.എസ്. സുരേഷ്, വൈസ് പ്രിൻസിപ്പൽ സണ്ണി മാത്യു, അഡീഷനൽ വൈസ് പ്രിൻസിപ്പൽ ഡൊമിനിക് വിജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

