മസ്കത്ത്: ഒമാനിലെ ഏതാണ്ടെല്ലാ ഇന്ത്യൻ സ്കൂളുകളിലും അടുത്ത അധ്യയന വർഷം മുതൽ ഫീസ് വർ ധിപ്പിക്കും. സലാല ഇന്ത്യൻ സ്കൂളിൽ ട്യൂഷൻ ഫീസ് രണ്ടു റിയാൽ വർധിപ്പിക്കുമെന്ന് കാട്ടി ബുധനാഴ്ച സർക്കുലർ പുറത്തിറക്കി. എല്ലാ കുട്ടികളിൽ നിന്നും 10 റിയാൽ അടിസ്ഥാനസൗകര ്യ വികസന ഫീസായി ഇൗടാക്കുമെന്നും സർക്കുലറിൽ പറയുന്നു.
ഫീസ് വർധനക്കെതിരെ പ്രതിഷ േധിക്കുമെന്ന് രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുതുതായി അഡ്മിഷൻ തേടു ന്നവരിൽനിന്ന് അടിസ്ഥാനസൗകര്യ വികസന ഫീസിനത്തിൽ 100 റിയാൽ തിരിച്ചുകിട്ടാത്ത നി ക്ഷേപം ഇൗടാക്കാൻ ശ്രമിച്ചപ്പോൾ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതേത്തുടർന്ന് ഇൗ ഫീസ് 50 റിയാലായി കുറക്കുകയും ചെയ്തിരുന്നു. പുതിയ ഫീസ് വർധനക്കെതിരെയും ശക്തമായി പ്രതികരിക്കുമെന്നും ഒാപൺ ഫോറം വിളിച്ചുചേർത്ത് വിഷയം ചർച്ചചെയ്യണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.
എന്നാൽ, സലാല ഇന്ത്യൻ സ്കൂളിൽ സാമ്പത്തികപ്രയാസങ്ങൾ ഉണ്ടെന്നും ഫീസ് വർധിപ്പിക്കുന്ന കാര്യം സ്കൂൾ സമിതി ചർച്ചചെയ്ത് തീരുമാനിച്ചതാണെന്നും ഡയറക്ടർ േബാർഡുമായി ബന്ധപ്പെട്ടവർ പറയുന്നു. വിഷയം ബോർഡിെൻറ പരിഗണനയിൽ വരുകയും സ്കൂൾ അധികൃതരിൽനിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു.
ഫീസ് വർധന അനിവാര്യമായിക്കണ്ടതിനാൽ വിഷയം ഫൈനാൻസ് കമ്മറ്റിക്ക് വിട്ടു. ഫൈനാൻസ് കമ്മിറ്റിക്കും ഫീസ് വർധന അനിവാര്യമായി േതാന്നിയതിനാലാണ് രണ്ടു റിയാൽ വർധിപ്പിക്കാൻ അംഗീകാരം നൽകിയതെന്നും ബോർഡുമായി ബന്ധപ്പെട്ടവർ പറഞ്ഞു. മറ്റുചില സ്കൂളുകൾക്കും ഫീസ് വർധിപ്പിക്കാൻ അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് വർഷംതോറും ഒരു റിയാൽ വർധിപ്പിക്കാൻ അധികാരമുണ്ട്. ഇതിന് ഡയറക്ടർ ബോർഡിെൻറ അംഗീകാരം വേണ്ടതില്ല. എന്നാൽ, ഒരു റിയാലിൽ കൂടുതൽ വർധിപ്പിക്കുകയാണെങ്കിൽ ഡയറക്ടർ േബാർഡിെൻറ അംഗീകാരം വേണം. ഡയറക്ടർ ബോർഡിെൻറ ഫൈനാൻസ് കമ്മിറ്റിക്ക് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രേമ ഇതിന് അനുമതി നൽകുകയുള്ളൂ. ഇത് പുതിയ നിയമമല്ലെന്നും ഏഴുവർഷം മുമ്പ് സ്കൂൾ ഡയറക്ടർ ബോർഡ് രൂപമെടുത്ത കാലം മുതൽക്കേ ഉള്ളതാണെന്നും ബോർഡ് പ്രതിനിധി പറഞ്ഞു.
ഇൗ നിയമത്തിെൻറ ആനുകൂല്യത്തിൽ ഫീസുകൾ വർധിപ്പിക്കാനാണ് ഒമാനിലെ ഏതാണ്ടെല്ലാ സ്കൂളുകളുടെയും നീക്കം. ചെലവ് വർധനയുടെ പേര് പറഞ്ഞായിരിക്കും ഫീസ് വർധിപ്പിക്കുക. എന്നാൽ േജാലിപ്രശ്നങ്ങളും സാമ്പത്തിക പ്രയാസങ്ങളും വല്ലാതെ അലട്ടുന്ന സാഹചര്യത്തിൽ ചെറിയ ഫീസ് വർധനപോലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് രക്ഷിതാക്കൾ. മാസങ്ങളായി ശമ്പളം ലഭിക്കാത്തവരും രക്ഷകർത്താക്കളിലുണ്ട്.
അതിനിടെ പുതുതായി അഡ്മിഷൻ തേടുന്നവരിൽനിന്ന് ഇൗടാക്കുന്ന അടിസ്ഥാന സൗകര്യ വികസന ഫീസ് തിരിച്ചുനൽകുമെന്ന് ഡയറക്ടർ ബോർഡ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. കഴിഞ്ഞവർഷംവരെ ഇത് തിരിച്ചുകിട്ടാത്ത നിക്ഷേപമായാണ് കൂട്ടിയിരുന്നത്. തലസ്ഥാന മേഖലയിലെ സ്കൂളുകളിൽ ഇൗയിനത്തിൽ 100 റിയാലാണ് ഇൗടാക്കുന്നത്. ഇൗ വർഷം മുതൽ ഇൗടാക്കുന്ന അടിസ്ഥാനസൗകര്യ വികസന ഫീസ് സ്കൂൾ വിട്ടുേപാകുന്ന വേളയിൽ തിരിച്ചുനൽകുമെന്നത് രക്ഷിതാക്കൾക്ക് സന്തോഷം പകരുന്ന വാർത്തയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2019 4:41 AM GMT Updated On
date_range 2019-03-14T10:11:55+05:30ഇന്ത്യൻ സ്കൂളുകളിൽ ഫീസ് വർധിപ്പിക്കുന്നു
text_fieldsNext Story