Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്​​കൂ​ൾ...

ഇ​ന്ത്യ​ൻ സ്​​കൂ​ൾ ദാ​ർ​സൈ​ത്ത്​ അ​ത്​​ല​റ്റി​ക്​ മീ​റ്റ്​

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​കൂ​ൾ ദാ​ർ​സൈ​ത്ത്​ അ​ത്​​ല​റ്റി​ക്​ മീ​റ്റ്​
cancel
camera_alt

ഇ​ന്ത്യ​ൻ സ്​​കൂ​ൾ ദാ​ർ​സൈ​ത്തി​ന്‍റെ വാ​ർ​ഷി​ക അ​ത്‌​ല​റ്റി​ക് മീ​റ്റ്​ വ​ത്താ​യ​യി​ലെ ആ​ർ.​ഒ.​പി

സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന​പ്പോ​ൾ

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്​​കൂ​ൾ ദാ​ർ​സൈ​ത്തി​ന്‍റെ 30ാമ​ത് വാ​ർ​ഷി​ക അ​ത്‌​ല​റ്റി​ക് മീ​റ്റ്​ വ​ത്താ​യ​യി​ലെ ആ​ർ.​ഒ.​പി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. ബാ​പ്പു, സി.​വി. രാ​മ​ൻ, ടാ​ഗോ​ർ, വി​വേ​കാ​ന​ന്ദ​ൻ എ​ന്നി​ങ്ങ​നെ നാ​ലു​ ഹൗ​സു​ക​ളാ​ക്കി തി​രി​ച്ചാ​യി​രു​ന്നു മ​ത്സ​രം.

ചാ​മ്പ്യ​ൻ ട്രോ​ഫി ബാ​പ്പു ഹൗ​സ് ഉ​യ​ർ​ത്തി​യ​പ്പോ​ൾ വി​വേ​കാ​ന​ന്ദ ഹൗ​സ് റ​ണ്ണ​ർ അ​പ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. മാ​ർ​ച്ച് പാ​സ്റ്റ് ട്രോ​ഫി ബാ​പ്പു ഹൗ​സ് ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ വി​വേ​കാ​ന​ന്ദ ഹൗ​സ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്റ​ർ സ്‌​കൂ​ൾ ഇ​ൻ​വി​റ്റേ​ഷ​ൻ റി​ലേ (4X100 മീ) ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്ത്​ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ൽ ഗു​ബ്ര ര​ണ്ടാം സ്ഥാ​ന​വും ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ദാ​ർ​സൈ​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ച​ട​ങ്ങ്​ മ​ത്ര വി​ലാ​യ​ത്തി​ലെ മ​ജ്‌​ലി​സ് ശൂ​റ അം​ഗം ഡോ. ​സെ​യ്ദ് ബി​ൻ സ​ലിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ വ​ഹൈ​ബി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഒ​മാ​ൻ പാ​രാ​ലി​മ്പി​ക് ക​മ്മി​റ്റി ത​ല​വ​നും സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ഡോ. ​മ​ൻ​സൂ​ർ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ തൗ​ഖി വി​ശി​ഷ്ടാ​തി​ഥി​യാ​യി.

ഒ​മാ​ൻ രാ​ജ​കീ​യ ഗാ​ന​വും ഇ​ന്ത്യ​യു​ടെ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. മു​ഖ്യാ​തി​ഥി​യെ​യും മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും ഹെ​ഡ് ഗേ​ൾ ഭാ​വി​ക ബി​ജു സ്വാ​ഗ​തം ചെ​യ്തു. സ്കൂ​ൾ ബാ​ൻ​ഡി​ന്റെ അ​ക​മ്പ​ടി​യോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രേ​ഡും ന​ട​ന്നു. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ മാ​ർ​ച്ച് പാ​സ്റ്റ് സം​ഘ​ങ്ങ​ളു​ടെ സ​ല്യൂ​ട്ട് മു​ഖ്യാ​തി​ഥി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് സ്‌​പോ​ർ​ട്‌​സ് ക്യാ​പ്റ്റ​ൻ ജോ​ൺ ആ​ഡം​സ് കു​ര്യ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

റ​ബീ​അ റാ​ഷി​ദ് അ​ൽ ബു​സൈ​ദി, ഖാ​ലി​ദ് സ​ലിം മു​ഹ​മ്മ​ദ് അ​ൽ വ​ഹൈ​ബി, യൂ​നു​സ് സ​ഖി അ​ൽ ബ​ലൂ​ഷി, ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് എ​ൻ. സി​റാ​ജു​ദ്ദീ​ൻ, സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മു​ഖ്യാ​തി​ഥി​യും എ​സ്.​എം.​സി.​യി​ലെ അം​ഗ​ങ്ങ​ളും പ്രി​ൻ​സി​പ്പ​ലും സ​മ്മാ​നി​ച്ചു.

അ​ത്​​ല​റ്റി​ക്​​സി​​ന്‍റെ സ​മാ​പ​ന പ്ര​ഖ്യാ​പ​നം ഡോ. ​കു​ര്യ​ൻ എ​ബ്ര​ഹാം ന​ട​ത്തി. ഹെ​ഡ് ബോ​യ് മ​ഗ​ന്ദ ദി​നേ​ശ്​ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsSchoolDarsaith Athletic Meet
News Summary - Indian School Darsaith Athletic Meet
Next Story