Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
representatives
cancel
camera_alt

സ​യ്യി​ദ്​ സ​ൽ​മാ​ൻ, നി​തീ​ഷ്​ കു​മാ​ർ

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി​യു​ടെ ത​ല​പ്പ​ത്ത്​ അ​ഴി​ച്ചു​പ​ണി. പു​തി​യ വൈ​സ്​ ചെ​യ​ർ​മാ​നാ​യി സ​യ്യി​ദ്​ സ​ൽ​മാ​നെ​യും ഫി​നാ​ൻ​സ്​ ഡ​യ​റ​ക്ട​റാ​യി മ​ല​യാ​ളി​യാ​യ പി.​പി. നി​ധീ​ഷ്​ കു​മാ​റി​നെ​യും നി​യ​മി​ച്ചു. സ്കൂ​ൾ ഭ​ര​ണ​സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ്​ ചെ​യ​ർ​മാ​ൻ ശി​വ​കു​മാ​ർ മാ​ണി​ക്കം പു​തി​യ ആ​ളു​ക​ളെ നി​യ​മി​ച്ച​ത്.

നേ​ര​ത്തേ ഈ ​സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം പി.​ടി.​കെ. ഷ​മീ​റും അ​ശ്വ​നി സ​ച്ചി​ൻ സ​വ​ർ​ക്ക​റു​മാ​യി​രു​ന്നു വ​ഹി​ച്ചി​രു​ന്ന​ത്. പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റി​ട്ട്​ ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​നി​രി​ക്കെ​യാ​ണ്​ ത​ല​പ്പ​ത്തു​ള്ള മാ​റ്റം എ​ന്ന​തും ​​​ശ്ര​ദ്ധേ​യ​മാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​യി​രു​ന്നു പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ​വ​ന്ന​ത്. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള കാ​ര​ണ​ത്തെ​ക്കു​റി​ച്ച്​ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല.

ഗു​ജ​റാ​ത്ത്​ സ്വ​ദേ​ശി​യാ​യ സ​യ്യി​ദ്​ സ​ൽ​മാ​ൻ 2021ലെ ​സ്കൂ​ൾ ഭ​ര​ണ സ​മി​തി​യി​ൽ വൈ​സ് ചെ​യ​ര്‍മാ​നാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ല​മാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ന്റെ അ​ക്കാ​ദ​മി​ക്, അ​ക്കാ​ദ​മി​ക്​ ഇ​ത​ര രം​ഗ​ത്ത്​ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ധീ​ഷ് കു​മാ​ർ മു​മ്പ്​ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി​യു​ടെ ഫി​നാ​ൻ​സ് ക​ൺ​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​യാ​ണ്.

ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ ​പ്ര​ശ്​​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് കൈ​ക്കൊ​ണ്ട പു​തി​യ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും എ​ന്നാ​ൽ ര​ക്ഷി​താ​ക്ക​ൾ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​മ്പൂ​ർ​ണ പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ തു​ട​രു​മെ​ന്നും മു​മ്പ്​ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി​യ കെ.​വി. വി​ജ​യ​ൻ, സു​ഗ​ത​ൻ, ദി​നേ​ശ് ബാ​ബു, മ​നോ​ജ് പെ​രി​ങ്ങേ​ത്ത്, സു​നി​ത്ത്, അ​ഭി​ലാ​ഷ് ശി​വ​ൻ, മി​ഥു​ൻ മോ​ഹ​ൻ, വ​രു​ൺ ഹ​രി​പ്ര​സാ​ദ്, കെ. ​സ​ന്ദീ​പ്, ബി​നു കേ​ശ​വ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

ഒ​മാ​നി​ലെ 21 ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളാ​ണ് നി​ല​വി​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ത്. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ആ​ണ് ഈ ​സ്കൂ​ളു​ക​ളു​ടെ​യെ​ല്ലാം പ​ര​മോ​ന്ന​ത ന​യ​രൂ​പ​വ​ത്ക​ര​ണ സ​മി​തി. ര​ണ്ട് വ​ർ​ഷ​മാ​ണ് ക​ലാ​വ​ധി.

15 പേ​രാ​ണ് സ്‌​കൂ​ൾ ബി.​ഒ.​ഡി അം​ഗ​ങ്ങ​ളാ​യി ഉ​ള്ള​ത്. ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത ശി​വ​കു​മാ​ർ മാ​ണി​ക്കം, സ​യ്യി​ദ്​ സ​ൽ​മാ​ൻ, പി.​പി. നി​ധീ​ഷ് കു​മാ​ർ, പി.​ടി.​കെ. ഷ​മീ​ർ, കൃ​ഷ്ണേ​ന്ദു, എ​ന്നി​വ​ർ​ക്ക്​ പു​റ​മെ അ​ശ്വ​നി സ​വ​ർ​ക്ക​ർ, ജ​യ​പാ​ൽ, അ​മ്പ​ല​വാ​ണ​ൻ (എം​ബ​സി പ്ര​തി​നി​ധി​ക​ൾ), ഹ​​ർ​ഷേ​ന്ദു ഷാ, ​അ​ൽ​കേ​ഷ് ജോ​ഷി( വാ​ദി​ക​ബീ​ർ സ്​​കൂ​ൾ), റ​ഹീ​സ്​ അ​ഹ​മ്മ​ദ്, സി​റാ​ജു​ദ്ദീ​ൻ ഞേ​ലാ​ത്ത്​ (ഗൂ​​ബ്ര സ്​​കൂ​ൾ), അ​മ​ർ​ദീ​പ്​ ഷി​ൻ​ഡെ (മ​സ്ക​ത്ത്), വി​ജ​യ് സ​ര​വ​ണ​ൻ​ (ദാ​ർ​സൈ​ത്ത്), വി​നോ​പ (എ​ജു​ക്കേ​ഷ​ൻ അ​ഡ്വൈ​സ​ർ) തു​ട​ങ്ങി​യ​വ​രാ​ണ്​ ഭ​ര​ണ​സ​മി​തി​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolOman NewsAdministration
News Summary - Indian School Board reorganized
Next Story