ഇന്ത്യൻ സ്കൂൾ ബോർഡ്; ഇന്ത്യൻ അംബാസഡറുടെ മുമ്പാകെ ആശങ്കയറിയിച്ച് രക്ഷകർത്താക്കൾ
text_fieldsമസ്കത്ത്: എസ്.ജി.വി.ഐ.എസിൽ ഇന്ത്യൻ എംബസി വെള്ളിയാഴ്ച സംഘടിപ്പിച്ച ഓപൺ ഹൗസിൽ ഇന്ത്യൻ സ്കൂൾ ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ അംബാസഡർ ജി.വി. ശ്രീനിവാസ് മുമ്പാകെ രക്ഷാകർത്താക്കൾ അവതരിപ്പിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡിന്റെ ഭരണപരമായ അശ്രദ്ധ മൂലം ഏകദേശം ഒരു മില്യൺ റിയാൽ നഷ്ടം ഉണ്ടായതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഇത് സ്കൂളിന്റെ സാമ്പത്തിക സുതാര്യതയെക്കുറിച്ച് വലിയ സംശയങ്ങൾ ഉയർത്തുന്നതാണ്. കൂടാതെ, കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 23,000 റിയാൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട വിഷയവും ഉന്നയിച്ചു. ജീവകാരുണ്യപരമായ പ്രവർത്തനത്തെ ദുരുപയോഗം ചെയ്തുവെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. അധ്യാപകരുടെയും വിദ്യാർഥികളുടെയും വാർഷികാവധി വെട്ടിച്ചുരുക്കിയ വിഷയവും അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി.
ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെയും അധ്യാപകരുടെ തൊഴിൽ മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അന്വേഷണം നടത്തി യഥാസമയം മറുപടി നൽകുമെന്ന് അംബാസഡർ പ്രതികരിച്ചു. ഡോ. സജി ഉതുപ്പാന്റെ നേതൃത്വത്തിലുള്ള രക്ഷാകർത്താക്കളുടെ സംഘം ഇതു സംബന്ധിച്ച നിവേദനം അംബാസഡർക്ക് നേരിട്ട് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

