അധ്യാപകർക്ക് പരിശീലനപരിപാടിയുമായി ഇന്ത്യൻ സ്കൂൾ ബോർഡ്
text_fieldsഇന്ത്യൻ സ്കൂളുകളിലെ ഫൗണ്ടേഷൻ സ്റ്റേജ് അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽനിന്ന്
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ ഫൗണ്ടേഷൻ സ്റ്റേജ് അധ്യാപകർക്കായി ‘ജോയിൻ ദി ഡോട്ട്സ് ഓഫ് ഫൗണ്ടേഷൻ ലേണിങ്’ എന്ന പേരിൽ മൂന്നു ദിവസത്തെ പരിശീലന പരിപാടി ഇന്ത്യൻ സ്കൂൾസ് ഒമാൻ ഡയറക്ടർ ബോർഡ് സംഘടിപ്പിച്ചു.
മേയ് 10ന് ഇന്ത്യൻ സ്കൂൾ മസ്കത്ത്, 11ന് സലാലയിലെ ഇന്ത്യൻ സ്കൂളിൽ, 12ന് ഇന്ത്യൻ സ്കൂൾ മുലദ എന്നിവിടങ്ങളിൽ കശാസ് നടന്നു. പ്രശസ്ത എഴുത്തുകാരിയും, വിദ്യാഭ്യാസ കൺസൾട്ടന്റും, ടെഡ്എക്സ് സ്പീക്കറും, സി.ബി.എസ്.ഇ റിസോഴ്സ് പേഴ്സണുമായ സോണിയ റെലിയ ക്ലാസ് നയിച്ചു. ബൽവതിക മുതൽ ഗ്രേഡ് സെക്കൻഡ് വരെയുള്ള ക്ലാസുകളിലെ അധ്യാപകർക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഈ വർക്ക്ഷോപ്പിൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ 22 ശാഖകളിൽനിന്നായി ആകെ 389 അധ്യാപകർ പങ്കെടുത്തു.
‘തുടർച്ചയായ പ്രഫഷനൽ വികസനം’ (സി.പി.ഡി) വിദ്യാഭ്യാസ മികവിന്റെ ഒരു മൂലക്കല്ലായി അംഗീകരിക്കുന്ന സ്ട്രാറ്റജിക് വിഷൻ 2025-2027നോടുള്ള ബോർഡിന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭം. ദേശീയ വിദ്യാഭ്യാസ നയം2020, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ മാർഗനിർദേശങ്ങൾ, ഫൗണ്ടേഷൻ സ്റ്റേജിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2022 എന്നിവയുമായി പരിശീലനം ഒത്തുവരുന്നുണ്ട്.
മസ്കത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് സൽമാൻ നിർവഹിച്ചു. ഈ പരിപാടി പാഠ്യപദ്ധതി നടപ്പിലാക്കൽ മാത്രമല്ല. 2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി പൊരുത്തപ്പെടുന്ന പഠനാനുഭവങ്ങൾ സൃഷ്ടിക്കാൻ അധ്യാപകരെ ശാക്തീകരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ ആവേശത്തോടെയായിരുന്നു അധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

