ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പ്: വിജയാരവത്തിനിടെ മതപരമായ മുദ്രാവാക്യം; ഇലക്ഷൻ കമീഷന് പരാതി നൽകി
text_fieldsമസ്കത്ത്:ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പ് വിജയാരവത്തിനിടെ മതപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടിയെടുക്കമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമീഷന് ഒരുവിദ്യാർഥിയുടെ രക്ഷിതാവ് പരാതി നൽകി.
വിജയാരാവത്തിനിടെ ഉയർന്ന മുദ്രാവാക്യങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും മാർഗ്ഗനിർദേശങ്ങളും ലംഘിക്കുന്നതണെന്നും മതവികാരം വ്രണപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാഥികൾക്കും ഇന്ത്യൻ സമുഹത്തിനും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും മെയിലിൽ പറയുന്നു. അതേസമയം, മെയിൽ കിട്ടിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇലക്ഷൻ കമീഷൻ തയ്യാറായിട്ടില്ല. മെയിൽ ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ല എന്നാണ് കമീഷനിൽപ്പെട്ട ഒരംഗം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞത്.
ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് ജനുവരി 18ന് ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്.അന്നുതന്നെ ഫലപ്രഖ്യാപനവും ഉണ്ടായിരുന്നു. വിജയിച്ചവർ തങ്ങളുടെ സ്ഥാനർഥികളെ തോളിലേറ്റിയുള്ള ആഘോഷം മസ്കത്ത് ഇന്ത്യൻ സ്കൂൾ കോമ്പൗണ്ടിന് പുറത്ത് നടത്തിയിരുന്നു. ഇതിൽ ഒരുവിഭാഗത്തിന്റെ ആഹ്ലാദ പ്രകടനത്തിലാണ് ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിയുയർന്നിട്ടുള്ളത്.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ സ്വദേശികളടക്കമള്ളവർ പങ്കുവെക്കുകയും ചെയ്തിരുന്നു. മതപരാമയ ചിഹ്നങ്ങളും മറ്റും ഉപയോഗിച്ച് പ്രചാരണം നടത്തരത്തെന്ന് ഇലക്ഷന് മുമ്പായി നടത്തിയ വാർത്തസമ്മേളന്നതിൽ കമീഷൻ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ ചട്ട ലംഘനം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തെഞ്ഞൈടുപ്പിലേക്ക് മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹം വളരെ ആവേശത്തോടെയാണ് പങ്കാളികളാകാറുള്ളത്. രാഷ്ട്രീയ കാഴ്ചപാടുകൾ പലപ്പോഴും സ്ഥനാർഥി നിർണയത്തിൽ ഉണ്ടാകാറുണ്ട്. എന്നാൽ, അവയൊന്നും പ്രത്യക്ഷത്തിൽ പ്രകടമാകാറുണ്ടായിരുന്നില്ല. ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ വിദ്യഭ്യാസ സമ്പ്രദായെത്തതന്നെ ഇല്ലാതാക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങളെന്നും ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സത്വര നടപടി ആവശ്യമണെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
അതേസമയം, വിജയാഘോഷത്തിനിടെ അത്തരത്തിലൊരു മുദ്രാവാക്യം ഉയർന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടല്ലെന്നും എന്താണ് നടന്നതെന്ന് തനിക്ക് അറിയല്ലെന്നു ആരോപണവിധേയനായ സ്ഥാനാർഥികളിലൊരാൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യൻ സ്കൂൾ ബോർഡിലേക്ക് വിജയിച്ച അഞ്ചുപേരിൽ മൂന്നുപേരും മലയാളികളാണ്. പി.ടി.കെ. ഷമീർ, കൃഷ്ണേന്ദു, പി.പി.നിതീഷ് കുമാർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ. സയിദ് അഹമദ് സൽമാൻ, ആര്‍. ദാമോദര്‍ കാട്ടി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.നാല് മലയാളികൾ അടക്കം എട്ട് സ്ഥാനാർഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

