Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ്: മത്സരരംഗത്ത്​ 14 സ്ഥാനാർഥികൾ

text_fields
bookmark_border
indian school 789786
cancel

മസ്കത്ത്​: ഒമാനിലെ ഇന്ത്യൻ സ്​കൂൾ ഭരണസമിയിലേക്ക്​ മത്സരിക്കാൻ 14 പേർ. വ്യാഴാഴ്ചയാണ്​ അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചത്​. 18 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. നാല് പേര്‍ പിന്‍വലിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിവരെയായിരുന്നു നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.

വെട്ടിക്കലില്‍ ഉതുപ്പാന്‍ സജി, പി.ടി.കെ. ഷമീര്‍, പി.പി. നിതീഷ് കുമാര്‍, കൃഷ്‌ണേന്ദു, സിജു തോമസ്, എം.കെ. അജയ് രാജ്, ദാമോദര്‍ ആര്‍. കാട്ടി, പ്രഭാകരന്‍ കൃഷ്ണമൂര്‍ത്തി, പ്രവീണ്‍ കുമാര്‍, ഡോ. ശിവകുമാര്‍ മാണിക്കം, സയിദ് അഹമദ് സല്‍മാന്‍, വൃന്ദ സിംഗാല്‍, ജിതേന്ദന്‍ പാണ്ഡെ, മഹിപാല്‍ റെഡ്ഡി എന്നിവരാണ് മത്സര രംഗത്തുള്ളത്.

കഴിഞ്ഞ പ്രാവശ്യം 18 സ്ഥാനാർഥികൾ രംഗത്തുണ്ടായിരുന്നു. ജനുവരി 21ന് ആണ്​ വോട്ടെടുപ്പ്​. അന്ന്​ തന്നെ വിജയികളേയും പ്രഖ്യാപിക്കും. രാവി​ലെ എട്ടുമുതൽ വൈകീട്ട്​ എട്ടുവരെയായിരിക്കും വോട്ടിങ്​ സമയം. സ്കൂൾ ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. മൊത്തം 11 അംഗങ്ങളാണ് ഡയറക്ടർ ബോർഡിലുണ്ടാവുക. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മാത്രമാണ് വോട്ടവകാശമുണ്ടാവുക

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian School Board Elections: 14 candidates in the fray
Next Story