ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പ് ഇന്ന്
text_fieldsആര്. ദാമോദര്‍ കാട്ടി, നിതീഷ് കുമാര്‍, പ്രഭാകരന് കൃഷ്ണമൂര്‍ത്തി, ഡോ. സജി ഉതുപ്പാന്, പി.ടി.കെ ഷമീര്‍, സയ്യിദ് അഹമദ് സല്മാന്,
കൃഷ്ണേന്ദു,വിജയ് ശരവണ ശങ്കരന്
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വോട്ടിങ്ങിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി തെരെഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം. ഇന്നു തന്നെ വിജയികളെയും പ്രഖ്യാപിക്കും. 15 അംഗ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിച്ച അഞ്ച് പേർക്ക് പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്ന് പേരുൾപ്പെടെ 15 പേരാണ് ഇന്ത്യൻ സ്കൂൾ ബി.ഒ.ഡി അംഗങ്ങൾ. തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നവരില്‍നിന്നാണ് പിന്നീട് ബോര്‍ഡ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ മള്‍ട്ടി പര്‍പസ് ഹാളിലാണ് വോട്ടിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യാനായി തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. റസിഡന്റ് കാർഡാണ് തിരിച്ചറിയൽ രേഖയായി കണക്കാക്കുക എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പാരന്റ് ഐഡന്റി കാർഡ് നമ്പറും കരുതേണ്ടതാണ്. പകരക്കാരെ വോട്ടുചെയ്യാൻ അനുവദിക്കില്ല. ഒന്നിലധികംപേർക്ക് വോട്ട് രേഖപ്പെടുത്തുന്നത് അസാധുവായി കണക്കാക്കും. ഓരോ സ്ഥാനാര്‍ഥിക്കും ബൂത്ത് ഏജന്റ് സ്കൂള്‍ കോമ്പൗണ്ടിലുണ്ടാകും. കോമ്പൗണ്ടിനുപുറത്തെ വോട്ട് പിടിത്തവും ക്യാമ്പയിനിങ്ങും നിരോധിച്ചിട്ടുണ്ട്. ആളുകള്‍ സംഘം ചേര്‍ന്ന് നില്‍ക്കാനും അനുവദിക്കില്ല. വൈകുന്നേരം അഞ്ചിന് മുമ്പായി കോമ്പൗണ്ടിൽ പ്രവേശിച്ചവർക്ക് സമയം കഴിഞ്ഞാലും വോട്ട് ചെയ്യാൻ അനുവദിക്കുന്നതായിരിക്കും.
ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികളുടെ 5,125 രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുള്ളത്. മുൻവർഷത്തെ കണക്കുവെച്ച് നോക്കുമ്പോൾ ഇത്തവണം 60 ശതമാനത്തിലധികംപേർ വോട്ടു ചെയ്യുമെന്നാണ് കരുതുന്നത്. മലയാളികളായ ഡോ. സജി ഉതുപ്പാന്, പി.ടി.കെ. ഷമീര്‍, നിതീഷ് കുമാര്‍, കൃഷ്ണേന്ദു എന്നീ മലയാളികളുൾപ്പെടെ എട്ട് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സയ്യിദ് അഹമദ് സല്മാന്, വിജയ് ശരവണ ശങ്കരന്, പ്രഭാകരന് കൃഷ്ണമൂര്‍ത്തി, ആര്. ദാമോദര്‍ കാട്ടി എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ.
അതേസമയം, വോട്ടുറപ്പിക്കാനുള്ള പ്രചാരണത്തിലായിരുന്നു ഇന്നലെയും സ്ഥാനാർഥികൾ. വീടുകൾ കയറിയിറങ്ങിയ പ്രചാരണമായിരുന്നു ഇന്നലെ നടന്നത്. സാമൂഹമാധ്യമങ്ങളിലും പ്രചാരണം ശക്തമാക്കിയിരുന്നു. ബാബു രാജേന്ദ്രന് ചെയര്‍മാനായ കമീഷന്റെ നേതൃത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നത്. റീ കൗണ്ടിങ് ആവശ്യപ്പെടുന്ന സ്ഥാനാര്‍ഥികള്‍ 19ന് തന്നെ അപേക്ഷ സമര്‍പ്പിക്കണം.
22ന് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പട്ടിക ചെയര്മാന് കൈമാറുമെന്നും ഇലക്ഷന് കമീഷന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

