സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര
text_fieldsഅൽ ഗുബ്രയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
മസ്കത്ത്: ഇന്ത്യയുടെ 78ാമത് സ്വാതന്ത്യദിനമാഘോഷിച്ച് ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റയീസ്, കൺവീനർ കെ.എ. സുനിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ബാൻഡ് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചതോടെയാണ് പരിപാടി ആരംഭിച്ചത്.
തുടർന്ന് സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട വിഡിയോ പ്രസന്റേഷനും നടന്നു. കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും നൃത്തനൃത്യങ്ങളും പരിപാടിയിൽ അരങ്ങേറി. വിദ്യാർഥികൾ സംഗീത ഉപകരണങ്ങൾ വായിച്ച് കാണികളെ ആകർഷിച്ചു. വിദ്യാർഥികളായ അഖീദത്ത് ഖാനും ആരുഷി മണികണ്ഠനുമായിരുന്നു പരിപാടിയുടെ കമ്പയർമാർ. പ്രിൻസിപ്പൽ പാപ്രി ഘോഷിന്റെ പ്രാർഥനാ പ്രസംഗത്തോടെയാണ് പരിപാടികൾ അവസാനിച്ചത്.

