Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​വേ​ശ​നം; ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ 21 മു​ത​ൽ

text_fields
bookmark_border
indian school
cancel

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള ​​2024-2025 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി 21 മു​ത​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ​ബോ​ർ​ഡി​ന്​ കീ​​​​ഴി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​യും പ​രി​സ​ര പ്ര​ദ​ശേ​ങ്ങ​ളി​ലു​മു​ള്ള ഏ​ഴ്​ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​നാ​ണു ഓ​ൺ​ലൈ​നി​ലൂ​​ടെ ന​ട​ക്കു​ക. ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​​​വേ​ശ​ന​ത്തി​ന്​ www.indianschoolsoman.com വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യ ​പ്ര​​ത്യേ​ക പോ​ർ​ട്ട​ലി​ലാ​ണ്​ ര​ജി​സ്റ്റ​ർ ചെ​​യ്യേ​ണ്ട​ത്. ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 24 ആ​ണ്. 2024 ഏ​പ്രി​ൽ ഒ​ന്നി​ന്​ മൂ​ന്നു​ വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യ കു​ട്ടി​ക​ൾ​ക്കാ​യി​രി​ക്കും കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ പ്ര​വേ​ശ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​കു​ക. കു​ട്ടി​ക​ളു​ടെ അ​ഡ്​​മി​ഷ​നാ​യി ര​ക്ഷി​താ​ക്ക​ൾ​ക്കു​ അം​ഗീ​കൃ​ത റ​സി​ഡ​ന്‍റ്​ വി​സ ആ​വ​ശ്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്ത മ​റ്റു​ കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു.

സീ​റ്റ്​ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ചാ​യി​രു​ന്നു ഇ​വ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്ത​വ​രു​ടെ മ​ക്ക​ൾ​ക്ക്​ അ​ഡ്​​മി​ഷ​ൻ ന​ൽ​കു​ന്നി​ല്ലെ​ന്നു​ സ്കൂ​ൾ​ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

മ​സ്ക​ത്ത്, ദാ​ർ​സൈ​ത്ത്, വാ​ദി​ക​ബീ​ർ, സീ​ബ്, ഗൂ​ബ്ര, മ​ബേ​ല, ബൗ​ശ​ർ എ​ന്നീ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കാ​ണു​ ഓ​ൺലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സൗ​ക​ര്യ​മു​ള്ള​ത്. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ദി ക​ബീ​ർ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഗു​ബ്ര എ​ന്നി​വ​യു​ടെ അ​ന്താ​രാ​ഷ്ട്ര വി​ഭാ​ഗ​ത്തി​ലേ​ക്ക്​ (കേം​ബ്രി​ഡ്ജ് സി​ല​ബ​സ്) അ​ഡ്​​മി​ഷ​ൻ ആ​​ഗ്ര​ഹി​ക്കു​ന്ന​വ​രും ഓ​ൺ​ലൈ​നി​ലൂ​ടെ​ത​ന്നെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്ത്​ പ​രി​സ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കെ​യ​ർ ആ​ൻ​ഡ് സ്‌​പെ​ഷ്യ​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ (സി‌.​എ​സ്‌.​ഇ) ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​ന​ത്തി​നാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് നേ​രി​ട്ട് സി‌.​എ​സ്‌.​ഇ അ​ഡ്മി​നി​സ്ട്രേ​ഷ​നെ സ​മീ​പി​ക്കാം. വെ​ബ്​​സൈ​റ്റ്:​ www.cseoman.com. അ​ഡ്​​മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നോ ഫീ​സ്​ അ​ട​ക്കു​ന്ന​തി​നോ ര​ക്ഷി​താ​ക്ക​ൾ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ​ബോ​ർ​ഡ്​ അ​റി​യി​ച്ചു. ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​നോ​ടു​കൂ​ടി​യ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം മു​ഴു​വ​ൻ പ്ര​വേ​ശ​ന പ്ര​ക്രി​യ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​മെ​ന്ന്​ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്കം പ​റ​ഞ്ഞു.

അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, സീ​റ്റ്​ ഒ​ഴി​വു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ പോ​ർ​ട്ട​ലി​ലൂ​ടെ അ​റി​യാ​ൻ ക​ഴി​യും. ഇ​ത്​ ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഇ​ഷ്ട​പ്പെ​ട്ട സ്കൂ​ളു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolonline registrationadmissionOman News
News Summary - Indian School Admission; Online Registration from 21
Next Story