ഇന്ത്യൻ സ്കൂൾ പ്രവേശനം ഒാൺലൈൻ രജിസ്ട്രേഷൻ
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനത്തിനായുള്ള ഒാൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് സ്കൂൾ ഡയറക്ടർ ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. കാപിറ്റൽ മേഖലയിലെ സ്കൂളുകളിൽ കെ.ജി ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പ്രവേശനത്തിനായാണ് ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
ബോഷർ, മസ്കത്ത്, ദാർസൈത്ത്, വാദികബീർ, അൽ ഗൂബ്ര, സീബ്, മബേല എന്നിങ്ങനെ ഏഴു സ്കൂളുകളിലേക്കാണ് ഒാൺലൈൻ സംവിധാനം വഴി പ്രവേശനം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഡ്മിഷൻ നടപടികൾ പൂർണമായി ഒാൺലൈൻ ആക്കിയിട്ടുണ്ടെന്ന് സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.
രേഖകൾ നൽകാനോ ഫീസ് അടക്കാനോ രക്ഷിതാക്കൾ സ്കൂളിലെത്തേണ്ടിയും വരില്ല. ഫെബ്രുവരി 28നാണ് രജിസ്ട്രേഷൻ അവസാനിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.indianschoolsoman.com വെബ്സൈറ്റ് സന്ദർശിക്കുക.

