മസ്കത്ത്: തലസ്ഥാന നഗരിയിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിലെ പ്രേവശനത്തിനുള്ള ഒാൺലൈൻ രജ ിസ്ട്രേഷൻ ജനുവരി 15ന് ആരംഭിക്കും. മസ്കത്ത്, വാദി കബീർ, ദാർസൈത്ത്, ഗുബ്റ, സീബ്, മബേല എന്ന ീ ഇന്ത്യൻ സ്കൂളുകൾക്കൊപ്പം പുതുതായി പ്രവർത്തനം ആരംഭിക്കുന്ന അൽ അവാബി ഇന്ത്യൻ സ്കൂ ളിലേക്കും ഇൗ വർഷം പ്രവേശനം നൽകും.
വർഷങ്ങളായി ചില സ്കൂളുകളിൽ നിലവിലുണ്ടായിരുന ്ന ഷിഫ്റ്റ് സമ്പ്രദായം ഇൗ വർഷം ഉണ്ടാവില്ല. നിലവിൽ ഷിഫ്റ്റിൽ 3500ലധികം കുട്ടികളാണ് പഠിക്കുന്നത്. അൽ അവാബി സ്കൂളിൽ 4000 കുട്ടികൾക്ക് പ്രവേശനം നൽകാൻ കഴിയുന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കാൻ സാധിക്കും. ഗുബ്റയിൽ പ്രവർത്തിക്കുന്ന അൽ അവാബിയുടെ ഫീഡർ സ്കൂളും ഇൗ വർഷം നിർത്തലാക്കും. നിലവിൽ ഇവിടെ പഠിക്കുന്ന കുട്ടികളെ അൽ അവാബിയിേലക്ക് മാറ്റാനാണ് സാധ്യത.
സ്കൂൾ പ്രവേശനത്തിന് മുൻ വർഷങ്ങളിലെ മാനദണ്ഡങ്ങൾ തന്നെയാണുണ്ടാവുക. കെ.ജി ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലേക്കാണ് അപക്ഷകൾ സ്വീകരിക്കുക. അപേക്ഷകൾക്ക് ഒാൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. ഒാൺലൈനിൽ രജിസ്ട്രേഷൻ നടത്തിയശേഷം അപേക്ഷാ ഫോമിെൻറ പ്രിെൻറടുത്ത് ഏതെങ്കിലും ഇന്ത്യൻ സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കണം. കുട്ടിയുടെ വിസ പേജ് ഉൾപ്പെടെയുള്ള പാസ്പോർട്ടിെൻറ പകർപ്പും രക്ഷിതാവിെൻറ െറസിഡൻറ് കാർഡിെൻറ പകർപ്പും അപേക്ഷക്കൊപ്പം സമർപ്പിക്കണം. അപേക്ഷാ ഫീസും നൽകണം. ഒാൺലൈനിൽ രജിസ്റ്റർ ചെയ്യാനും സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കാനും ഫെബ്രുവരി മധ്യം വരെ സൗകര്യമുണ്ടാവും.
സ്കൂളുകളിലെ സീറ്റൊഴിവുകൾ അനുസരിച്ച് അപേക്ഷകരിൽനിന്ന് ഒാൺലൈൻ നറുക്കെടുപ്പ് നടത്തിയാണ് പ്രവേശനം നൽകുക. ഇൗ വർഷം പൊതുവെ അപേക്ഷകർ കുറവാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെയാെണങ്കിൽ ഒറ്റ നറുക്കെടുപ്പിൽ തന്നെ മുഴുവൻ കുട്ടികൾക്കും പ്രവേശനം ലഭ്യമാകും.
പുതുതായി ആരംഭിക്കുന്ന അൽ അവാബി സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നത് റൂവി മേഖലയിൽ താമസിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കും. യാത്രാപ്രശ്നമാണ് റൂവിയിലെ താമസക്കാർക്ക് വെല്ലുവിളിയാവുക. എന്നാൽ, അൽ അവാബി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമിച്ചിരിക്കുന്നത്. വിശാലമായ കളിസ്ഥലം, സ്വിമ്മിങ് പൂൾ, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം എന്നിവ കുട്ടികളെ അൽ അവാബിയിലേക്ക് ആകർഷിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2019 4:21 AM GMT Updated On
date_range 2019-06-20T04:29:59+05:30ഇന്ത്യൻ സ്കൂൾ പ്രവേശനം: ഒാൺലൈൻ രജിസ്ട്രേഷൻ 15 മുതൽ
text_fieldsNext Story