മസ്കത്ത്: തലസ്ഥാന നഗരിയിലെ ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പുതിയ അധ്യയന വർഷത്ത െ പ്രവേശനത്തിനായുള്ള ഒാൺലൈൻ രജിസ്ട്രേഷൻ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഫെബ്രുവരി 20 ആണ ് ഒാൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി. കെ.ജി ഒന്നു മുതൽ ഒമ്പത് വരെ ക്ലാ സുകളിലെ പ്രവേശനത്തിനാണ് ഒാൺലൈൻ വഴി അപേക്ഷിക്കാൻ കഴിയുക. ഇന്ത്യൻ സ്കൂൾ ബോഷർ, മസ് കത്ത്, ദാർസൈത്ത്, വാദീകബീർ, അൽ ഗൂബ്ര, അൽ സീബ്, അൽ മബേല സ്കൂളുകളിലേക്കാണ് ഒാൺലൈൻ വഴി അ പേക്ഷകൾ സ്വീകരിക്കുക.
പാസ്േപാർട്ട് കോപ്പി, രക്ഷിതാക്കളുടെ െറസിഡൻറ് കാർഡ് കോപ്പി തുടങ്ങിയ രേഖകളും സമർപ്പിക്കണം. ഒാൺലൈൻ പൂരിപ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ട് ഒന്നാം മുൻഗണനയായി രേഖപ്പെടുത്തിയ സ്കൂളിൽ സമർപ്പിക്കണം. ഏഴ് ഇന്ത്യൻ സ്കൂളിൽ ഏതെങ്കിലും ഒന്നിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതോടൊപ്പം അപേക്ഷാ ഫീസും അടക്കണം. 15 റിയാലാണ് അപേക്ഷാ ഫീസായി ഇൗടാക്കുന്നത്. ഒാൺലൈനൊപ്പം സ്കൂളുകളിൽ ഫീസുകൾക്കൊപ്പം ഫോറവും സമർപ്പിച്ചാൽ മാത്രമാണ് അപേക്ഷ പരിഗണിക്കപ്പെടുക.
ഇൗ വർഷം ഉച്ചക്കുശേഷമുള്ള ഷിഫ്റ്റുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. കഴിഞ്ഞ വർഷവും ഇതേ തീരുമാനം ഉണ്ടായിരുന്നെങ്കിലും രക്ഷിതാക്കളുടെ സമ്മർദം പരിഗണിച്ച് കുറച്ചു പേർക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ മസ്കത്ത് സ്കൂളിൽ പ്രവേശനം അനുവദിച്ചിരുന്നു. കെ.ജി ഒന്നിൽ ബോഷർ സ്കൂളിൽ പ്രവേശനം ലഭിച്ച മത്ര ഭാഗത്തെ കുട്ടികൾക്കുവേണ്ടിയായിരുന്നു ഷിഫ്റ്റ് അനുവദിച്ചിരുന്നത്.
ഇൗ വർഷവും നറുക്കെടുപ്പിലൂടെയാണ് അപേക്ഷകർക്ക് പ്രവേശനം അനുവദിക്കുക. കഴിഞ്ഞ വർഷം റൂവി മത്ര ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് അൽ അൻസാബിൽ സ്ഥിതിചെയ്യുന്ന ബോഷർ സ്കൂളിൽ പ്രവേശനം ലഭിച്ചത് രക്ഷിതാക്കള പരിഭ്രാന്തരാക്കിയിരുന്നു. കെ.ജി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇത്രയും ദൂരം യാത്ര ചെയ്യാൻ കഴിയില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ വർഷത്തിന് സമാനമായ അപേക്ഷകൾതന്നെ ഇൗ വർഷവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി നിലവിലുണ്ടായിരുന്നെങ്കിലും അപേക്ഷകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം കാര്യമായ കുറവുണ്ടായിരുന്നില്ല. 4000ത്തിനടുത്ത് അപേക്ഷകളാണ് ലഭിച്ചത്. ഇവർക്കെല്ലാം പ്രവേശനം നൽകാൻ ഡയറക്ടർ ബോർഡിന് കഴിഞ്ഞിരുന്നു. ഇൗ വർഷം 250 മുതൽ 500 വരെ ഏറ്റ കുറച്ചിലുകളുണ്ടാവാമെങ്കിലും വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. റൂവി ഭാഗത്തുള്ളവർ മസ്കത്ത്, ദാർസൈത്ത് സ്കൂളുകൾക്കാണ് മുൻഗണന നൽകുക. എന്നാൽ, സീറ്റിന് ഏറെ ഡിമാൻഡുള്ളത് അൽ ഗൂബ്ര സ്കൂളിലാണ്.
റൂവി ഭാഗത്തുള്ളവർപോലും അൽ ഗൂബ്ര സ്കൂളിനാണ് മുൻഗണന നൽകുന്നത്. കഴിഞ്ഞവർഷം ആരംഭിച്ച ബോഷർ സ്കൂൾ എല്ലാ അർഥത്തിലും മികച്ച നിലവാരം പുലർത്തുന്നതാണ്. സ്വിമ്മിങ് പൂൾ അടക്കമുള്ള സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ടെങ്കിലും റൂവി അടക്കമുള്ള ഭാഗങ്ങളിൽനിന്നും യാത്രാപ്രയാസമുള്ളത് രക്ഷിതാക്കൾക്ക് തലവേദനയാണ്. ഒറ്റപ്പെട്ട സ്ഥലമായതും വാഹനങ്ങൾ കിട്ടാനുള്ള ബുദ്ധിമുട്ടും മറ്റ് സൗകര്യമില്ലാത്തതും കാരണം പല രക്ഷിതാക്കളും ബോഷർ സ്കൂളിൽ കുട്ടികളെ അയക്കാൻ മടിക്കുന്നുണ്ട്. ലവിൽ ഏറ്റവും കൂടുതൽ സീറ്റൊഴിവുള്ളത് ബോഷർ സ്കൂളിലാണ്.