ഇന്ത്യൻ സ്കൂൾ പ്രവേശനം: അപേക്ഷിച്ച എല്ലാവർക്കും സീറ്റ് നൽകി
text_fieldsമസ്കത്ത്: തലസ്ഥാനനഗരിയിലെ ആറ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പുതിയ അധ്യയന വർഷത്തിലെ പ്രവേശനം പൂർത്തിയാവുന്നു. അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം നൽകിയതായി ഡയറക്ടർ ബോർഡ് അറിയിച്ചു. കെ.ജി ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലേക്ക് 4422 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇൗ വർഷവും നറുക്കെടുപ്പിലൂടെയാണ് അപേക്ഷകർക്ക് പ്രവേശനം നൽകിയത്. ഇൗ മാസം ആദ്യവാരം നടന്ന ഒന്നാം ഘട്ട നറുക്കെടുപ്പിൽ 4098 അപേക്ഷകർക്ക് പ്രവേശനം നൽകാൻ കഴിഞ്ഞിരുന്നു. 324 അപേക്ഷകർ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇവർക്ക് കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഘട്ട നറുക്കെടുപ്പിൽ സീറ്റുകൾ അലോട്ട് ചെയ്തുകഴിഞ്ഞു. മാർച്ച് 19 നായിരുന്നു ഒന്നാംഘട്ട പ്രവേശന നടപടികൾ പൂർത്തിയായത്. ഇൗ മാസം അവസാനത്തോടെ രണ്ടാംഘട്ട പ്രവേശനവും പൂർത്തിയാവും. ഏപ്രിൽ നാലുമുതലാണ് പുതിയ അധ്യയന വർഷാരംഭം.
സീറ്റ് ലഭിച്ചെങ്കിലും പലർക്കും ഒന്നാം പരിഗണനയിൽ നൽകിയ സ്കൂളിൽ പ്രവേശനം ലഭിക്കാത്തത് രക്ഷിതാക്കൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. താമസയിടത്തുനിന്ന് ദൂരെയുള്ള സ്കൂളുകളിലെ പ്രവേശനം യാത്ര അടക്കമുള്ള നിരവധി പ്രയാസങ്ങൾക്കാണ് വഴിവെക്കുന്നത്. അൽ അൻസാബ് സ്കൂളിെൻറ ഭാഗമാവാൻപോവുന്ന െഎ.എസ്.എം അൽഗൂബ്രയിൽ പ്രവേശനം ലഭിച്ചവരാണ് കുടുതൽ പരാതി ഉയർത്തുന്നത്. ഇപ്പോൾ പ്രശ്നങ്ങളില്ലെങ്കിലും 2019 ഏപ്രിൽ മുതൽ അൽഅൻസാബിേലക്ക് പോവേണ്ടിവരുമെന്ന വേവലാതിയാണ് പല രക്ഷിതാക്കൾക്കും. മാത്രമല്ല ഇവിടെ മറ്റ് ഇന്ത്യൻ സ്കൂളുകളെ അപേക്ഷിച്ച് ഉയർന്ന ഫീസാണ് ഇൗടാക്കുന്നത്. അൽഅൻസാബ് പുതിയ സ്കൂൾ ആയതിനാൽ കൂടുതൽ സാമ്പത്തിക ബാധ്യത വരുമെന്ന പേടിയും രക്ഷിതാക്കൾക്കുണ്ട്. റൂവി ഭാഗത്തുള്ളവർക്ക് ഇവിടെയെത്താൻ ഏറെദൂരത്തെ യാത്രയുണ്ട്.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകിയാണ് ഇക്കുറി അഡ്മിഷൻ പ്രശ്നം പരിഹരിച്ചത്. 2019 ഏപ്രിലിൽ അൽഅൻസാബ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നതോടെ ഷിഫ്റ്റ് സമ്പ്രദായം പൂർണമായും നിർത്തലാക്കാൻ കഴിയുമെന്ന് ഡയറക്ടർ ബോർഡ് അറിയിച്ചു. ഒരു സ്കൂൾ ഒഴികെ ബാക്കി എല്ലാ സ്കൂളുകളുകളിലും ഒന്നാം പരിഗണനയായി നൽകിയ 70 ശതമാനം അപേക്ഷകർക്കും പ്രേവശനം നൽകാൻ കഴിഞ്ഞതായും ഡയറക്ടർ േബാർഡ് ചൂണ്ടിക്കാട്ടി. ഏപ്രിൽ അഞ്ചു മുതൽ അഡ്മിഷൻ സൈറ്റ് വീണ്ടും സജീവമാവും. ഇൗസമയം ഒാൺലൈനിൽ അപേക്ഷകൾ പൂരിപ്പിച്ച് താൽപര്യമുള്ള സ്കൂളുകളിൽ രക്ഷിതാക്കൾക്ക് നേരിട്ട് അപേക്ഷകൾ നൽകാവുന്നതാണ്. അതാത് സ്കൂളുകളിൽ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ മാത്രമാണ് ഇത്തരം അപേക്ഷകർക്ക് പ്രവേശനം ലഭിക്കുക. ടി.സി വാങ്ങി കുട്ടികൾ പിരിഞ്ഞുപോവുന്ന ഒഴിവുകളിലേക്കും പുതിയ അപേക്ഷകരെ പ്രവേശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.