Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ഡ്​​മി​ഷ​ൻ; ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്​

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ഡ്​​മി​ഷ​ൻ; ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്​
cancel

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള ​​അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ​​ന​ട​പ​ടി​ക​ൾ ഫെ​ബ്രു​വ​രി 28ന്​ ​പൂ​ർ​ത്തി​യാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​നു​വ​രി 26 മു​ത​ലാ​ണ് പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ഓ​ൺ​ലൈ​ൻ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലെ മ​സ്ക​ത്ത്, ദാ​ർ​സൈ​ത്ത്, വാ​ദീ​ക​ബീ​ർ, അ​ൽ ഗു​ബ്റ, സീ​ബ്, മാ​ബേ​ല, ബോ​ഷ​ർ എ​ന്നീ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന​ത്. സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന് പൊ​തു​വെ ത​ള്ളി​ക്ക​യ​റ്റം കു​റ​വാ​ണെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.

കെ.​ജി ​മു​ത​ൽ ഒ​മ്പ​തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​​​വേ​ശ​ന​ത്തി​ന്​ www.indianschoolsoman.com വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യ ​പ്ര​​ത്യേ​ക പോ​ർ​ട്ട​ലി​ലാ​ണ്​ (http://indianschoolsoman.com/our-services/admission-2022-23/) ര​ജി​സ്റ്റ​ർ ചെ​​യ്യേ​ണ്ട​ത്. 2022 ഏ​പ്രി​ൽ ഒ​ന്നി​ന്​ മൂ​ന്നു​ വ​യ​സ്സ്​ പൂ​ർ​ത്തി​യാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ പ്ര​വേ​ശ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​കും. റെ​സി​ഡ​ന്‍റ്​ വി​സ​യു​ള്ള ഇ​ന്ത്യ​യി​ലെ​യും മ​റ്റ്​ പ്ര​വാ​സി​സ​മൂ​ഹ​ങ്ങ​ളി​ലെ​യും കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം ല​ഭ്യ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്ത്​ പ​രി​സ​ര​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന കെ​യ​ർ ആ​ൻ​ഡ് സ്‌​പെ​ഷ​ൽ എ​ജു​ക്കേ​ഷ​നി​ൽ (സി‌.​എ​സ്‌.​ഇ) ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​ന​ത്തി​നാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് നേ​രി​ട്ട് സി‌.​എ​സ്‌.​ഇ അ​ഡ്മി​നി​സ്ട്രേ​ഷ​നെ സ​മീ​പി​ക്കാം. വെ​ബ്​​സൈ​റ്റ്:​ www.cseoman.com.

കോ​വി​ഡ്​ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ഡ്​​മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നോ ഫീ​സ്​ അ​ട​ക്കു​ന്ന​തി​നോ ര​ക്ഷി​താ​ക്ക​ൾ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കേ​ണ്ട​തി​​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Schoolonline registrationAdmission
News Summary - Indian School Admission final stage of online registration
Next Story