Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ നാ​വി​ക​സേ​ന...

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന മേ​ധാ​വി സാ​യു​ധ​സേ​ന മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
visiting museum
cancel
camera_alt

ഇ​ന്ത്യ​ൻ ചീ​ഫ്​ ഓ​ഫ്​ നേ​വ​ൽ സ്റ്റാ​ഫ്​ അ​ഡ്​​മി​റ​ൽ ആ​ർ. ഹ​രി​കു​മാ​ർ ഒ​മാ​ന്‍റെ സാ​യു​ധ​സേ​ന മ്യൂ​സി​യം സ​ന്ദ​ർ​ശി​ക്കു​ന്നു

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ ചീ​ഫ്​ ഓ​ഫ്​ നേ​വ​ൽ സ്റ്റാ​ഫ്​ അ​ഡ്​​മി​റ​ൽ ആ​ർ. ഹ​രി​കു​മാ​ർ ഒ​മാ​ന്‍റെ സാ​യു​ധ​സേ​ന മ്യൂ​സി​യം സ​ന്ദ​ർ​ശി​ച്ചു. സാ​യു​ധ​സേ​ന​യു​ടെ വി​കാ​സ​വും മു​ന്നേ​റ്റ​വും വി​വ​രി​ക്കു​ന്ന പ്ര​ദ​ർ​ശ​നം വീ​ക്ഷി​ച്ച അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു.

സ​ന്ദ​ർ​ശ​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി റോ​യ​ൽ ഓ​ഫി​സ്​ മ​ന്ത്രി ജ​ന. സു​ൽ​ത്താ​ൽ മു​ഹ​മ്മ​ദ്​ അ​ൽ നു​ഐ​മി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കു​വെ​ച്ചു. റോ​യ​ൽ നേ​വി ഒ​മാ​ൻ ക​മാ​ൻ​ഡ​റും ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റും അ​ട​ക്കം പ്ര​മു​ഖ​ർ ച​ർ​ച്ച​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പി​ന്നീ​ട്​ ബൈ​തു​ൽ ഫ​ല​ജി​ൽ ഒ​മാ​ൻ അ​ക്കാ​ദ​മി ഫോ​ർ സ്​​ട്രാ​റ്റ​ജി​ക്​ ആ​ൻ​ഡ്​ ഡി​ഫ​ൻ​സ്​ സ്റ്റ​ഡീ​സ്​ ചെ​യ​ർ​മാ​ൻ ഹാ​മി​ദ്​ അ​ഹ്​​മ​ദ്​ സ​ക്​​റൂ​നു​മാ​യും ചീ​ഫ്​ ഓ​ഫ്​ നേ​വ​ൽ സ്റ്റാ​ഫ്​ കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visitindian navy officialarmed force museum
News Summary - Indian Navy official Visited Armed Forces Museum
Next Story