Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ കോ​ൺ​സു​ല​ർ, പാ​സ്‌​പോ​ർ​ട്ട്, വി​സ, വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യ​ൻ കാ​ര്യ​ങ്ങ​ൾ (സി.​പി.​വി ആ​ൻ​ഡ്​ ഒ.​ഐ.​എ ) എ​ന്നി​വ​ക്കു​ള്ള അ​ണ്ട​ർ സെ​ക്ര​ട്ട​റി ഔ​സ​ഫ് സ​ഈ​ദു​മാ​യി സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍, വി​വി​ധ വി​ങ്ങു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​ര്‍ സം​ബ​ന്ധി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​സ​യ​ട​ക്ക​മു​ള്ള ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​ടെ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ഇ​ത്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഉ​ചി​ത​മാ​യി ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​താ​ണെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ​ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്​ സം​ബ​ന്ധി​ച്ചു. ഒ​മാ​ൻ ന​യ​ത​ന്ത്ര കാ​ര്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ലി അ​ൽ ഹാ​ർ​ത്തി​യു​മാ​യി രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളും തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഔ​​​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സെ​ക്ര​ട്ട​റി ഇ​ന്ത്യ​യി​​ലേ​ക്ക്​ മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:under secretaryExternal AffairsIndian Ministry
News Summary - Indian Ministry of External Affairs held a meeting with the Under Secretary
Next Story