Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യന്‍ മീഡിയ ഫോറം ...

ഇന്ത്യന്‍ മീഡിയ ഫോറം  യാത്രയയപ്പ് നല്‍കി

text_fields
bookmark_border
ഇന്ത്യന്‍ മീഡിയ ഫോറം  യാത്രയയപ്പ് നല്‍കി
cancel
camera_alt????????? ????? ????? ??????? ?????????????? ???? ???????? ???????? ?????? ??????????
മസ്കത്ത്: ഒമാനിലെ ഒൗദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാതൃഭൂമി ലേഖിക റജീന മുഹമ്മദ് കാസിമിന് ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പ് നല്‍കി. 
മസ്കത്ത് അനന്തപുരി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിങ് കണ്‍വീനര്‍ പി.എം. ജാബിര്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകരായ കബീര്‍ യൂസുഫ്, ഷിലിന്‍ പൊയ്യാറ, ലക്ഷ്മി കോത്തനത്ത്, ഷൈജു മേടയില്‍, സുരേഷ് , ദീപക്, മെര്‍വിന്‍ കരുനാഗപ്പള്ളി, ഷംസു, ബിനു എസ്. കൊട്ടാരക്കര, എസ്.എം. നൗഫല്‍, ഷൈജു, സന്തോഷ്, ഒ.കെ. മുഹമ്മദ് അലി, മീരാന്‍ എന്നിവര്‍ സംസാരിച്ചു. കറാമ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ നാസര്‍, പ്രാഗ് ഒമാന്‍ മാനേജിങ് ഡയറക്ടര്‍ അജിത് എന്നിവര്‍ ഉപഹാരം കൈമാറി. റജീന മുഹമ്മദ് കാസിം മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ ഷഫീര്‍ കുഞ്ഞുമുഹമ്മദ് നന്ദി പറഞ്ഞു.
 
Show Full Article
TAGS:x
News Summary - Indian media
Next Story