ഇന്ത്യൻ എംബസി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
text_fieldsറിയാദ്: ലോകത്തിന് പൗരാണിക കാലം മുതൽ ഇന്ത്യ സമ്മാനിച്ച അനശ്വരവും അമൂല്യവുമായ പ് രകൃതിപരമായ ആരോഗ്യപരിപാലന വിദ്യയാണ് യോഗയെന്ന് അംബാസഡർ ഡോ. ഒൗസാഫ് സഉൗദ് പ റഞ്ഞു. അന്താരാഷ്ട്ര യോഗദിനാചരണത്തിെൻറ ഭാഗമായി ഇന്ത്യൻ എംബസി റിയാദിൽ സംഘടിപ് പിച്ച ആേഘാഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സംസ്കൃതിയുടെ സം ഗ്രഹമാണ് യോഗ.
ബി.സി 2700ൽ സിന്ധുനദീതട സംസ്കാരത്തിെൻറ ഭാഗമായി ഉരുവംകൊണ്ടതാണ് യോഗ വിദ്യയെന്നും അതിനു നമുക്കറിയുന്ന ഏതെങ്കിലും മതവുമായി ബന്ധമില്ലെന്നും അംബാസഡർ അഭിപ്രായപ്പെട്ടു. ലോകതലത്തിൽ യോഗ ഇന്ന് ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും ഏറ്റവും സ്വീകാര്യതയുണ്ടായിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിലാണെന്നും അറബ് ജനതക്കിടയിൽ ആഴത്തിൽ പ്രചാരം നേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി അറബ് യോഗ ക്ലബുകൾ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ ഉദയം ചെയ്തിരിക്കുന്നു. ഇൗ കാലം യോഗയുടെ യുഗമായി പരിണമിച്ചെന്നും അദ്ദേഹം കൂട്ടിേച്ചർത്തു. ബത്ഹക്ക് സമീപം റിയാദ് നാഷനൽ മ്യൂസിയം വളപ്പിലെ അൽമാദി പാർക്കിലാണ് വ്യാഴാഴ്ച രാവിലെ എട്ടു മുതൽ 9.30 വരെ എംബസി യോഗ പരിപാടികൾ ഒരുക്കിയത്.
ഇന്ത്യാക്കാരായ 500ഒാളം ആളുകളും സൗദി പൗരന്മാരും സൗദി ഒളിമ്പിക് അസോസിയേഷനുമായി ബന്ധമുള്ളവരും വിവിധ അറബ് യോഗ ക്ലബ് പ്രതിനിധികളും ഉൾപ്പെടെ ആളുകൾ പരിപാടിയിൽ പെങ്കടുത്തു. എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഡോ. സുഹൈൽ അജാസ് ഖാൻ, വെൽഫെയർ കോൺസൽ ദേശ് ബന്ധു ഭട്ടി, ബംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാന സർവകലാശാല രജിസ്ട്രാർ ഡോ. ശ്രീനിധി കെ. പാർഥസാരഥി, കാമറൂൺ അംബാസഡർ ഇയാ തിഡ്ജാനി, സൗദിയിൽ യോഗ രംഗത്ത് സജീവമായ റീം ഇബ്രാഹിം തുടങ്ങി നിരവധി പ്രമുഖർ പെങ്കടുത്തു. യോഗാചാര്യൻ സുഖ്ബീർ സിങ് യോഗവിദ്യാ പ്രകടനം കാഴ്ചവെച്ചു. തുടർന്ന് അദ്ദേഹത്തിെൻറയും യോഗാചാര്യ സൗമ്യയുടെയും നേതൃത്വത്തിൽ പരിപാടിക്കെത്തിയ മുഴുവൻ പേരെയും പെങ്കടുപ്പിച്ച് യോഗാഭ്യാസ പ്രകടനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
