ഇന്ത്യൻ എംബസി ഷാതി അൽ ഖുറം ബീച്ച് ശുചീകരിച്ചു
text_fieldsഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന ബീച്ച് ശുചീകരണത്തിൽ പങ്കെടുത്തവർ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഷാതി അൽ ഖുറം ബീച്ച് ശുചീകരിച്ചു.ഒമാന്റെ ജി 20 ടീമുമായി സഹകരിച്ചായിരുന്നു പരിപാടി.ഇന്ത്യയുടെ നിലവിലുള്ള ജി20 അധ്യക്ഷ സ്ഥാനത്തിന്റെ ഭാഗമായി പാരിസ്ഥിതിക സുസ്ഥിരതയും കമ്മ്യൂണിറ്റി ഇടപെടലും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം സംഘടിപ്പിച്ചത്.
ബീച്ച് ശചീകരണ പരിപാടിയിൽ ഒമാനിലെ ജി20 ടീമിലെ വിദ്യാർഥികളും അംഗങ്ങളും ഉൾപ്പെടെ നൂറിലധികം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. ജി20 സെക്രട്ടേറിയറ്റിലെ പങ്കജ് ഖിംജി ഒമാന്റെ, സുൽത്താനേറ്റിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് എന്നിവരുടെ സാന്നിധ്യം പരിപാടിക്ക് മാറ്റ്കൂട്ടി.
പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ കൂട്ടായ പ്രവർത്തനത്തിന്റെ പ്രാധാന്യവും രാജ്യങ്ങൾ തമ്മിലുള്ള തുടർ സഹകരണത്തിന്റെ ആവശ്യകതയും എടുത്തുകാണിച്ച് പങ്കജ് ഖിംജിയും അംബാസഡർ അമിത് നാരങും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ബീച്ച് ശുചീകരണം മികച്ച വിജയമാക്കാൻ തങ്ങളുടെ സമയവും ഊർജവും നിസ്വാർഥമായി സംഭാവന ചെയ്ത ഒമാനിലെ എല്ലാ സന്നദ്ധപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഒമാനിലെ ജി20 ടീമിലെ അംഗങ്ങൾക്കും മസ്കത്തിലെ ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

