Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖസബിലെ കപ്പലാക്രമണം: കാണാതായ ജീവനക്കാർക്കായി തെരച്ചിൽ തുടരുന്നതായി ഇന്ത്യൻ എംബസി

text_fields
bookmark_border
ഖസബിലെ കപ്പലാക്രമണം: കാണാതായ ജീവനക്കാർക്കായി തെരച്ചിൽ തുടരുന്നതായി ഇന്ത്യൻ എംബസി
cancel

മസ്കത്ത്: ഒമാനിൽ ‘ എം.വി സ്കൈലൈറ്റ്’ എണ്ണക്കപ്പലിനുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കാണാതായ ജീവനക്കാർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഞായറാഴ്ച മുസന്ദം ഖസബ് തീരത്തുനിന്ന് അഞ്ചു നോട്ടിക്കൽ മൈൽ അകലെ ഹോർമുസ് കടലിടുക്കിന് സമീപം പലാവു എന്ന ദ്വീപ് രാഷ്ട്രത്തിന്റെ എണ്ണക്കപ്പലിനു​നേരെയുണ്ടായ ആക്രമണത്തിൽ നാലു ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. 15 ഇന്ത്യക്കാരും അഞ്ചു ഇറാനികളും ഉൾപ്പെടെ 20 ജീവനക്കാരെ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

എം.വി സ്കൈലൈറ്റ് കപ്പലുമായി ബന്ധപ്പെട്ട അപകടത്തിന് പിന്നാലെ കാണാതായ ജീവനക്കാരെ കണ്ടെത്തുന്നതിനായി ഒമാനിൽ തിരച്ചിൽ തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ എംബസി ഒമാനിലെ അധികാരികളുമായി നിരന്തര സമ്പർക്കത്തിൽ തുടരുന്നതായി അറിയിച്ചു.

ഒമാൻ അധികൃതരാണ് തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രക്ഷപ്പെടുത്തിയ ജീവനക്കാരെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും എംബസി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ship attack in Khasab: Indian Embassy says search continues for missing crew members
Next Story