സഹമില്‍ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു
text_fieldsസുഹാര്‍ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ സെന്റര്‍ ഹാളിൽ നടന്ന ഓപണ്‍ ഹൗസിൽ ഇന്ത്യൻ അംബാസഡര്‍ ജി.വി. ശ്രീനിവാസ് സംസാരിക്കുന്നു
സുഹാര്‍: സഹമില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് നടന്നു. അംബാസഡര്‍ ജി.വി. ശ്രീനിവാസ് പങ്കെടുത്ത ക്യാമ്പില്‍ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ പങ്കെടുത്തു. സഹമില്‍ ഒമാന്‍ അറബ് ബാങ്കിന് സമീപം പുതുതായി ആരംഭിക്കുന്ന സുഹാര്‍ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ സെന്റര്‍ ഹാളിലായിരുന്നു ക്യാമ്പ്.വൈകീട്ട് മൂന്നിന് ആരംഭിച്ച ക്യാമ്പ് അഞ്ചുമണിവരെ തുടര്‍ന്നു. കമ്യൂണിറ്റി വെല്‍ഫെയര്‍, പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്, കോണ്‍സുലാര്‍ സേവനങ്ങള്‍, പരാതികള്‍ എന്നിവക്ക് സൗകര്യമൊരുക്കി ഇന്ത്യന്‍ സ്ഥാനപതി ഓരോരുത്തരുമായും ആശയവിനിമയം നടത്തി.
നാട്ടില്‍നിന്ന് ഒമാനില്‍ എത്തുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം എന്ന നിദേശവും വിസ തട്ടിപ്പില്‍ അകപ്പെടുന്നവരെക്കുറിച്ചും വാഹനാപകടത്തില്‍ മരണപ്പെടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കേണ്ടതിനെക്കുറിച്ചും അംബാസഡറുടെ മുന്നില്‍ അവതരിപ്പിച്ചു. സ്കൂള്‍ ഫീസ് വര്‍ധനയും സഹം ഇന്ത്യന്‍ സ്കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റേണ്ടുന്ന ആവശ്യകതയും ചര്‍ച്ചയായി.എല്ലാ നിർദേശങ്ങളും അഭിപ്രായങ്ങളും അംബാസഡര്‍ രേഖപ്പെടുത്തുകയും എംബസി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഷിംന രാജേഷ് സ്വാഗതം ആശംസിച്ചു.
ഓപണ്‍ ഹൗസില്‍ എംബസി ഉദ്യോഗസ്ഥരെ കൂടാതെ കെ.വി. രാജേഷ്, അശോകന് പടിപ്പുര, രാമചന്ദ്രന് താനൂര്‍, മെഡിക്കല്‍ സെന്റര്‍ ബ്രാഞ്ച് മാനേജര്‍ ജയചന്ദ്രന്, എംബസി കൗണ്‍സിലര്‍ സേവനകേന്ദ്രമായ എസ്.ജി.ഐ.വി.എസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ എംബസിയുടെ സേവനങ്ങള്‍ ഒമാന്റെ എല്ലാ പ്രദേശങ്ങളിലെയും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ഓപണ്‍ ഹൗസുകള്‍ സംഘടിപ്പിച്ചുവരുകയാണ്.ഇതിന്റെ ഭാഗമായി ബാത്തിന മേഖലയിലെത്തിയ അംബാസഡര്‍ സുഹാര്‍ ഇന്ത്യന്‍ സ്കൂളും സഹം ഇന്ത്യന്‍ സ്കൂളും സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

