Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ എംബസി മസ്‌കത്ത് ‘വികസിത് ഭാരത് റൺ’ നാളെ

text_fields
bookmark_border
ഇന്ത്യൻ എംബസി മസ്‌കത്ത് ‘വികസിത് ഭാരത് റൺ’ നാളെ
cancel

മസ്‌കത്ത്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇന്ത്യൻ എംബസി മസ്‌കത്ത് സംഘടിപ്പിക്കുന്ന ‘വികസിത് ഭാരത് റൺ’ വെള്ളിയാഴ്ച നടക്കും. പങ്കെടുക്കുന്നവർ രാവിലെ 5.30ന് ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്യണം. രാവിലെ 6.30ന് റൺ ആരംഭിക്കും.

പ​ങ്കെടുക്കുന്നവർ അഞ്ചു കിലോമീറ്റർ മാരത്തണിന് അനുയോജ്യമായ സ്പോർട്സ് വസ്ത്രങ്ങളും റണ്ണിങ് ഷൂസുകളും ധരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഐഡി കാർഡ് നിർബന്ധമായും കൈവശം വെക്കണം.

കുടിവെള്ളം കരുതുക, സ്വന്തം ആരോഗ്യനില പരിഗണിച്ച് ഓട്ടത്തിന്റെ വേഗം ക്രമീകരിക്കുക, മറ്റുള്ളവരെ മാനിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

രജിസ്റ്റർ ചെയ്തവർക്ക് വ്യാഴആഴ്ച വൈകുന്നേരം നാലു മുതൽ ആറു വരെ ടി-ഷർട്ടുകൾ വിതരണം ചെയ്യും. വിതരണം ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും. ഇന്ത്യൻ സ്കൂൾ മസ്‌കത്ത്, ഇന്ത്യൻ സ്കൂൾ ഗുബ്ര എന്നിവിടങ്ങളിൽ വൈകുന്നേരം നാലു മുതൽ ആറുവരെയാണ് ടി-ഷർട്ട് വിതരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Embassy Muscat to host Vikasit Bharat Run tomorrow
Next Story