Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഇന്ത്യയെ അറിയാം’...

‘ഇന്ത്യയെ അറിയാം’ പദ്ധതിയിലേക്ക് ഇന്ത്യൻ എംബസി അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
‘ഇന്ത്യയെ അറിയാം’ പദ്ധതിയിലേക്ക് ഇന്ത്യൻ എംബസി അപേക്ഷ ക്ഷണിച്ചു
cancel

മസ്കത്ത്: ഇന്ത്യൻ വംശജരായ യുവജനങ്ങൾക്ക് മാതൃരാജ്യത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന 89-ാമത് ‘ഇന്ത്യയെ അറിയാം പദ്ധതി’യിലേക്ക് (നോ ഇന്ത്യ പ്രോഗ്രാം- കെ.ഐ.പി) ഒമാനിലെ ഇന്ത്യൻ എംബസി അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 15 മുതൽ 29 വരെ ഇന്ത്യയിലാണ് ഈ പരിപാടി നടക്കുക. ഒമാനിലുള്ള പ്രവാസി ഭാരതീയർ (എൻ.ആർ.ഐ), ഇന്ത്യൻ വംശജർ പി.ഐ.ഒ), ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡുടമകൾ എന്നിവർക്കാണ് അവസരം.

ഇത്തവണ പ്രവാസി സമൂഹത്തിലെ യുവ ഗവേഷകർക്കും ഇന്നവേറ്റേഴ്സിനുമാണ് പ്രോഗ്രാമിൽ മുൻഗണന നൽകുന്നത്. 18-നും 23-നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം, പൈതൃകം, ചരിത്രം, സമകാലിക വികസനം എന്നിവ നേരിട്ട് മനസ്സിലാക്കാൻ ഈ പദ്ധതി സഹായിക്കും. ഒപ്പം രാജ്യത്തെ ശാസ്ത്ര-സാങ്കേതിക പുരോഗതികളും ‘വികസിത് ഭാരത് @2047’ വികസന കാഴ്ചപ്പാടുകളും യുവാക്കൾക്ക് പരിചയപ്പെടുത്തും.

പ്രവാസി യുവാക്കൾക്ക് തങ്ങളുടെ പൂർവികരുടെ നാടുമായുള്ള ബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ 2003-04 കാലയളവിലാണ് ഇന്ത്യൻ സർക്കാർ കെ.ഐ.പി ആരംഭിച്ചത്. താൽപര്യമുള്ളവർക്ക് പ്രോഗ്രാം മാർഗനിർദേശങ്ങളും അപേക്ഷാ ഫോമും എംബസിയുടെ ഔദ്യോഗിക ചാനലുകൾ വഴി ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ edu.muscat@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth indiakipprogrammeoman indian embassyKnow India Programme
News Summary - Indian Embassy in Oman Invites Applications for 89th 'Know India Programme'
Next Story