Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്കത്ത് ഇന്ത്യൻ എംബസി ലോക ഹിന്ദി ദിനം ആചരിച്ചു
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ലോക ഹിന്ദി ദിനം ആചരിച്ചു. എംബസി അങ്കണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹിന്ദി വിങ്, ഇന്ത്യൻ സ്കൂളുകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ നടത്തിയിരുന്നത്. ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് അംബാസഡർ അമിത് നാരങ്ങ് സംസാരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുത്തു. ഒമാനി അതിഥി മുനീറ അൽ ബലൂഷിയുടെ ഹിന്ദിയിലുള്ള പ്രസംഗം സദസ്സ് കരഘോഷത്തോടെയാണ് വരവേറ്റത്. വിജയികൾക്ക് അംബാസഡർ ഉപഹാരങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

