Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയില്‍ ഇന്ത്യന്‍...

സലാലയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് 17ന്

text_fields
bookmark_border
സലാലയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് 17ന്
cancel

സലാല: സലാലയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ക്യാമ്പ് ജൂലൈ 17 ന് നടക്കും. സലാലയിലെ എസ്.ജി.ഐ.വി.എസ് ഗ്ലോബല്‍ ബ്രാഞ്ചില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് മൂന്നുവരെ വരെ നടക്കുന്ന ക്യാമ്പിൽ പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ കോണ്‍സുലാര്‍ സേവനങ്ങൾ എന്നിവ സംബന്ധിച്ച അന്വേഷണങ്ങൾക്ക് മറുപടി നല്‍കും. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിക്കാം.

സലാലയിലെയും സമീപ പ്രദേശങ്ങളിലെയും ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലാതെ ക്യാമ്പില്‍ പ​ങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് എംബസിയുടെ ഹെല്‍പ്‌ലൈന്‍ നമ്പറായ 98282270 -ല്‍ വിളിക്കുകയോ വാട്‌സ്ആപ്പ് വഴി സന്ദേശം കൈമാറുകയോ ചെയ്യാമെന്ന് എംബസി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salalahOmanIndian Embassy Consular Camp
News Summary - Indian Embassy consular camp in Salalah on the 17th
Next Story