Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ പാസ്‌പോർട്ട് എടുത്തോ? ഒ.സി.ഐ കാർഡുടമകൾക്ക് യാത്രാ ഇളവുമായി ഇന്ത്യൻ എംബസി

text_fields
bookmark_border
പുതിയ പാസ്‌പോർട്ട് എടുത്തോ? ഒ.സി.ഐ കാർഡുടമകൾക്ക് യാത്രാ ഇളവുമായി ഇന്ത്യൻ എംബസി
cancel

മസ്കത്ത്: പുതിയ പാസ്‌പോർട്ട് ലഭിച്ച ശേഷം ഒ.സി.ഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡിലെ പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കുന്നതിനുള്ള അപേക്ഷക്ക് ഓൺലൈൻ സംവിധാനത്തിൽ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

പുതിയ പാസ്‌പോർട്ട് ലഭിക്കുമ്പോഴെല്ലാം ഒ.സി.ഐ രേഖകളിലെ പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കേണ്ടതുണ്ട്. എന്നാൽ വിവരങ്ങൾ പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചശേഷം അന്തിമ ഓൺലൈൻ അംഗീകാരം ലഭിക്കുന്നതുവരെ യാത്രാനിയന്ത്രണങ്ങളുണ്ടാകില്ലെന്ന് എംബസി അറിയിച്ചു. പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കുന്നതിനായി അപേക്ഷ നൽകിയവർ ഈ വിശദീകരണം ശ്രദ്ധിക്കണമെന്നും എംബസി നിർദേശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Got a new passport? Indian Embassy announces travel relaxation for OCI cardholders
Next Story