ഇന്ത്യയുടെ 78ാമത് സ്വാതന്ത്യദിനം ആഘോഷിച്ച് ഇന്ത്യൻ പ്രവാസി സമൂഹം
text_fieldsസ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി അങ്കണത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന ഇന്ത്യൻ അംബാസഡർ അമിത് നാരങ്
മസ്കത്ത്: ഇന്ത്യയുടെ സ്വാതന്ത്യം 78 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ച് ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം. ഇന്ത്യൻ എംബസിയിലെ പതാക ഉയർത്തൽ ചടങ്ങുകളോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.
ഇന്ത്യക്കാരും ഒമാനികളുമായി നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കൂടാതെ വിവിധ സംസ്കാരിക സംഘടനകളും സ്വാതന്ത്ര്യ ദിനപരിപാടികൾ നടത്തി. ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയും പരിസരവും വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചിരുന്നു.

