മുങ്ങിയ കപ്പലിലെ ഇന്ത്യൻ ജീവനക്കാർ നാടണഞ്ഞു
text_fieldsകപ്പൽ അപകടത്തിൽ സലാലയിൽ കുടുങ്ങിയ ഇന്ത്യക്കാരെ കോൺസുലാർ ഏജന്റ്
ഡോ:കെ.സനാതനൻ യാത്രയാക്കുന്നു
സലാല: കപ്പൽ മുങ്ങിയതിനെത്തുടർന്ന് സലാലയിൽ കുടുങ്ങിയ പത്ത് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി.. രേഖകൾ പൂർത്തിയാക്കി കഴിഞ്ഞദിവസമാണ് ഇവർ നാട്ടിലേക്ക് തിരിച്ചതെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ പറഞ്ഞു. മൂന്ന് ഇന്ത്യക്കാർ നേരത്തേ നാട്ടിലേക്ക് മടങ്ങിയിരുന്നു.
കഴിഞ്ഞ ജൂൺ 21നാണ് ജബൽ അലിയിൽനിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന കൊമോറോസ് പതാകയുള്ള ഫീനിക്സ് 15 എന്ന വാണിജ്യ കപ്പൽ അപകടത്തിൽപ്പെട്ട് മുങ്ങിയത്. സമീപത്തുണ്ടായിരുന്ന ഗൾഫ് ബറക എന്ന മറ്റൊരു വാണിജ്യ കപ്പലാണ് ഇതിലുണ്ടായിരുന്ന ഇരുപത് പേരെയും രക്ഷപ്പെടുത്തിയത്. സലാലക്കു ഇരുപത് നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായിട്ടായിരുന്നു അപകടം. മുങ്ങിയ കപ്പലിൽ 240 കണ്ടൈനറും ഉണ്ടായിരുന്നു. മാരിടൈം സെക്യൂരിറ്റി സെന്ററാണ് അപകട വിവരം പുറത്തറിയിച്ചത്.
പതിമൂന്ന് ഇന്ത്യക്കാരെ കൂടാതെ ഇന്തോനേഷ്യ രണ്ട്, മ്യാന്മാർ രണ്ട്, ഇറാൻ മൂന്ന് എന്നിവിടങ്ങളിൽ ഉള്ളവരും കപ്പലിൽ ഉണ്ടായിരുന്നു. ഇന്ത്യക്കാരിൽ നാല് മലയാളികളും തമിഴ്നാട് രണ്ട്, മഹാരഷ്ട്ര രണ്ട്, ഗുജറാത്ത് രണ്ട്, ബീഹാർ രണ്ട്, യു.പി ഒന്ന് എന്നിങ്ങനെയയിരുന്നു എണ്ണം. കപ്പൽ ഉടമകൾ സ്ഥലത്തെത്തിയാണ് നടപടി ക്രമങ്ങൾ ഏകോപിപ്പിച്ചത്. നേരത്തെയും സലാല തീരത്ത് കപ്പൽ മുങ്ങി ഇന്ത്യക്കാർ അപകടത്തിൽപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

