Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ കമ്യൂണിറ്റി...

ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ: കെ.കെ. ശൈലജ മുഖ്യാതിഥി

text_fields
bookmark_border
omannews
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ കേ​ര​ള വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: മേ​യ്​ അ​ഞ്ച്, ആ​റ്​ തീ​യ​തി​ക​ളി​ലാ​യി അ​മീ​റാ​ത്തി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഫെ​സ്റ്റി​വ​ലി​ന്റെ ഒ​രു​ക്കം പൂ​ർ​ത്തി​യാ​കു​ന്ന​താ​യി സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​മാ​നി​ലെ പ്ര​വാ​സി സ​മൂ​ഹം ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ക​ലാ-​സാം​സ്കാ​രി​ക സം​ഗ​മം ആ​റു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് വീ​ണ്ടും എ​ത്തു​ന്ന​ത്. ഒ​മാ​നി​ലെ പ്ര​മു​ഖ ​ഭ​ക്ഷ്യോ​ൽ​പ​ന്ന ഉ​ൽ​പാ​ദ​ന, വി​ത​ര​ണ ക​മ്പ​നി​യാ​യ ഷാ​ഹി ഫു​ഡ്‌​സ് ആ​ൻ​ഡ് സ്‌​പൈ​സ​സാ​ണ് മു​ഖ്യ പ്രാ​യോ​ജ​ക​ർ. ‘മാ​റു​ന്ന ലോ​ക​ത്തെ മു​ന്നേ​റ്റ​ങ്ങ​ളു​ടെ മു​ന്നി​ലാ​ണ് സ്ത്രീ’ ​എ​ന്ന സ​ന്ദേ​ശ​ത്തി​ൽ ഊ​ന്നി​ക്കൊ​ണ്ടാ​ണ് ഈ ​വ​ർ​ഷ​ത്തെ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. കേ​ര​ള​ത്തി​ലെ മു​ൻ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സ​ന്ദേ​ശ​ത്തി​ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ടെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്, ഇ​ന്ത്യ​യി​ൽ നി​ന്നും ഒ​മാ​നി​ൽ നി​ന്നു​മു​ള്ള ക​ലാ-​സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ മ​റ്റ് പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ത്തെ​യും ക​ലാ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഈ ​സം​ഗ​മ​ത്തി​ൽ ഇ​ന്ത്യ​യി​ലെ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ​ക്കൊ​പ്പം ഒ​മാ​നി​ലെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളും അ​ര​ങ്ങേ​റും. നാ​ട്ടി​ൽ​നി​ന്നു​മെ​ത്തു​ന്ന തൃ​ശൂ​ർ ജ​ന​ന​യ​ന​യു​ടെ ഇ​രു​പ​തോ​ളം ക​ലാ​കാ​ര​ൻ​മാ​രോ​ടൊ​പ്പം കേ​ര​ള വി​ഭാ​ഗ​ത്തി​ന്റെ ക​ലാ​കാ​ര​ൻ​മാ​രും ഉ​ൾ​പ്പെ​ടെ 400ലേ​റെ ആ​ളു​ക​ൾ വേ​ദി​യി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

ഒ​മാ​നി​ലെ ഹ്ര​സ്വ സി​നി​മ നി​ർ​മാ​താ​ക്ക​ളും ട്രാ​വ​ൽ ഏ​ജ​ൻ​സി​യു​മാ​യ ജെ.​കെ ഫി​ലിം​സു​മാ​യി ചേ​ർ​ന്ന് മ​ല​യാ​ള സി​നി​മ രം​ഗ​ത്ത് ത​ങ്ങ​ളു​ടേ​താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക്​ കൈ​ര​ളി- ജെ.​കെ. ഫി​ലിം​സ് അ​വാ​ർ​ഡ് എ​ന്ന പേ​രി​ൽ ഈ ​വ​ർ​ഷം മു​ത​ൽ ഐ.​സി.​എ​ഫ് വേ​ദി​യി​ൽ സ​മ്മാ​നി​ക്കും. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മാ​യി​രി​ക്കും അ​വാ​ർ​ഡ്. ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മ​ല​യാ​ള സി​നി​മ രം​ഗ​ത്തു​ള്ള ഓ​മ​ന ഔ​സേ​പ്പാ​ണ് പ്ര​ഥ​മ കൈ​ര​ളി-​ജെ.​കെ ഫി​ലിം​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി​ട്ടു​ള്ള​ത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​മാ​നി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്രാ​ഭി​രു​ചി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ശാ​സ്ത്ര പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ​ക്ക് പു​റ​മെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളു​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ശാ​സ്ത്ര പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി​ൽ​സ​ൺ ജോ​ർ​ജ്, സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഗി​രീ​ഷ്, എം.​കെ. അം​ബു​ജാ​ക്ഷ​ൻ, കെ.​വി. വി​ജ​യ​ൻ, ഷാ​ഹി സ്പൈ​സ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ബ്ദു​റ​ഹ്മാ​ൻ, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ശ്രീ​ജി​ത്ത്, മ​റ്റ് സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Community Festivaloman
News Summary - Indian Community Festival
Next Story