Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 3:11 PM IST Updated On
date_range 21 April 2017 3:11 PM ISTഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് 28ന് തിരിതെളിയും
text_fieldsbookmark_border
camera_alt????????? ?????????????? ???????????????????? ?????????? ?????? ??????????? ????????????
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന് ഇൗമാസം 28ന് തിരിതെളിയും. അമിറാത്ത് പാർക്കിലെ ഉത്സവ നഗരിയിൽ 28, 29 തീയതികളിലാണ് ആഘോഷ പരിപാടികൾ നടക്കുക. ഇത് 14ാം വർഷമാണ് ഫെസ്റ്റിവൽ നടത്തുന്നത്. ചലച്ചിത്ര സംവിധായകൻ കമൽ ഇത്തവണ മുഖ്യാതിഥിയാവുമെന്ന് ഫെസ്റ്റിവൽ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാമൂഹിക പ്രവർത്തകൻ മുരുകൻ തെരുവോരം, മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ എന്നിവരെ ചടങ്ങിൽ ആദരിക്കും. ഒമാനിലെ വിവിധ മേഖലകളിലുള്ള പ്രവാസി പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
ഇന്ത്യയിൽനിന്ന് മുപ്പതോളം കലാകാരന്മാരാണ് പരിപാടിയിൽ പെങ്കടുക്കാനായി എത്തുക. കേരളത്തിെൻറ പരമ്പരാഗത നൃത്ത, വാദ്യ രൂപങ്ങൾക്കുപുറമെ കച്ചി, ഒഡീസി, തമിഴ് നൃത്ത രൂപങ്ങളും പ്രമുഖ ബാൻഡ് ഗ്രൂപ്പായ തിരുവനന്തപുരം പ്രഗതിയുടെ മ്യൂസിക് ഫ്യൂഷൻ, ഉത്തര മലബാറിലെ പ്രമുഖ നാടൻപാട്ട് കലാസംഘമായ താവം ഗ്രാമീണ വേദിയുടെ പരമ്പരാഗത കലാരൂപങ്ങളുടെ അകമ്പടിയോടെയുള്ള നാടൻപാട്ട് അവതരണവും പരിപാടിയെ ആകർഷകമാക്കും.
ഇതോടൊപ്പം, തനത് ഒമാനി നൃത്ത, സംഗീത പരിപാടിയും കാണികൾക്ക് വിരുന്നൊരുക്കും. ഉത്സവത്തിന് കൊഴുേപ്പകാൻ എരഞ്ഞോളി മൂസയും സംഘവും അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട്, ദാർസൈത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികൾ അവതരിപ്പിക്കുന്ന രാജസ്ഥാനി നൃത്തം എന്നിവയും ഉണ്ടാകും.
മസ്കത്ത് സയൻസ് ഫെസ്റ്റിെൻറ നേതൃത്വത്തിൽ ഒമാനിലെ സ്കൂളുകൾക്കും കോളജുകൾക്കുമായി ശാസ്ത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട്. അമ്പതോളം ടീമുകൾ പ്രദർശനത്തിൽ പെങ്കടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നതെന്നും സംഘാടകർ പറഞ്ഞു. െഫസ്റ്റിവലിെൻറ ഭാഗമായുള്ള സ്റ്റാളുകളിൽ കേരള സർക്കാറിെൻറ പ്രവാസി ക്ഷേമനിധി ബോർഡിെൻറ സ്റ്റാളും ഉണ്ടായിരിക്കും. ക്ഷേമനിധി സംബന്ധിച്ച സംശയങ്ങൾക്കുള്ള മറുപടികൾക്ക് പുറമെ ക്ഷേമനിധിയിൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾക്കുള്ള സഹായവും സ്റ്റാളിൽനിന്ന് ലഭിക്കും.
ഒരു റിയാൽ വിലയുള്ള പ്രവേശനപാസിലൂടെ രണ്ടു ദിവസത്തെ പരിപാടികൾ കാണാൻ അവസരം ലഭിക്കുന്നതിെനാപ്പംഏ കാർ ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഷാഹി സ്പൈസസ് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. മാർസ് ഹൈപ്പർമാർക്കറ്റ്, ബദർ അൽ സമ, മദേഴ്സ് റെസിപ്പി, സീ പേൾസ് ജ്വല്ലറി, ലുലു ഹൈപ്പർമാർക്കറ്റ്, മലബാർ ഗോൾഡ് എന്നിവരാണ് മറ്റു സ്പോൺസർമാർ.
കേരള വിങ് കൺവീനർ കെ. രതീശൻ, കോ.കൺവീനർ പ്രസാദ് ദാമോദരൻ, കമ്യുണിറ്റി ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ പി.എം. ജാബിർ, മാർസ് ഹൈപ്പർമാർക്കറ്റ്, ബദർ അൽ സമാ ഗ്രൂപ് പ്രതിനിധി വി.ടി. വിനോദ്, അനന്തപുരി റസ്റ്റാറൻറ്സ് മാനേജിങ് ഡയറക്ടർ ബിബി ജേക്കബ്, ഷാഹി സ്പൈസസ് പ്രതിനിധി അഡ്വ. ഗിരീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു. പ്രവേശന പാസിെൻറ പ്രകാശനവും ചടങ്ങിൽ നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story