Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

text_fields
bookmark_border
രക്ഷപ്പെടുത്തിയ ഇന്ത്യൻ ജീവനക്കാരെ എംവി ജബൽ അലി 9 കപ്പലിൽ മുംബൈയിലെത്തിക്കും
ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി
cancel
camera_alt

അപകടത്തിൽപെട്ട ചരക്കുകപ്പലിൽനിന്ന് രക്ഷപ്പെട്ട തൊഴിലാളികൾ

മസ്കത്ത്: ഒമാൻ തീരത്ത് യന്ത്രത്തകരാറിനെ തുടർന്ന് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി. ഒമാനിലെ റാസ് അൽ ഹദ്ദിൽ നിന്നും ഏകദേശം 80 നോട്ടിക്കൽ മൈൽ കിഴക്ക് മാറി ഞായറാഴ്ച രാവിലെയോടെ എം.എസ്.സി വിരാട് - 1 എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ അധികൃതരുടെയും സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളുടെയും സഹായത്തോടെ വിജയകരമായി രക്ഷപ്പെടുത്തി.

എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പലിലേക്ക് വെള്ളം കയറുകയും പിന്നീട് പൂർണമായി മുങ്ങുകയുമായിരുന്നു. അപകടത്തിൽപ്പെട്ട കപ്പൽ ഉപേക്ഷിച്ച് ജീവനക്കാരെ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പതാകയുള്ള ‘എംവി ജബൽ അലി 9’ എന്ന ചരക്കുകപ്പലിൽ കയറ്റുകയായിരുന്നു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ഇവരെ എംവി ജബൽ അലി 9 കപ്പലിൽ മുംബൈയിലെത്തിക്കുമെന്നും മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian cargo ship sinks off Oman coast; 14 crew members rescued
Next Story