ഇന്ത്യൻ സൈനിക സംഘം സി.എസ്.സി സന്ദർശിച്ചു
text_fieldsമസ്കത്ത്: ഇന്ത്യയിലെ ആർമി വാർ കോളജിൽ സുപ്രീം കമാൻഡ് കോഴ്സിൽ പഠിക്കുന്ന ഓഫിസർമാരുടെ പ്രതിനിധി സംഘം മസ്കത്തിലെ അക്കാദമി ഫോർ സ്ട്രാറ്റജിക് ആൻഡ് ഡിഫൻസ് സ്റ്റഡീസിലെ ജോയന്റ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് (സി.എസ്.സി) സന്ദർശിച്ചു. ഇന്ത്യൻ പ്രതിനിധിസംഘത്തെ ആർമി വാർ കോളജിലെ ഹയർ കമാൻഡ് വിങ് കമാൻഡർ മേജർ ജനറൽ രാജീവ് പുരിയാണ് നയിക്കുന്നത്. എയർ കമ്മഡോർ, ജോ. കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ് കമാൻഡന്റ് അഹ്മദ് മുഹമ്മദ് അൽ മഷൈഖി എന്നിവർ പ്രതിനിധികളെ സ്വീകരിച്ചു.
കോളജിനെക്കുറിച്ചും അതിന്റെ പൊതു പാഠ്യപദ്ധതിയെക്കുറിച്ചും പ്രതിനിധികൾക്ക് വിശദീകരിച്ചു. ഇന്ത്യൻ പ്രതിനിധി സംഘം അക്കാദമി ഫോർ സ്ട്രാറ്റജിക് ആൻഡ് ഡിഫൻസ് സ്റ്റഡീസ് (എ.എസ്.ഡി.എസ്) ചെയർമാൻ മേജർ ജനറൽ ഹമീദ് അഹമ്മദ് സക്റൂറുമായും ചർച്ച നടത്തി. സംയുക്ത അക്കാദമിക്, പരിശീലന വിഷയങ്ങളിൽ ഇരുപക്ഷവും ചർച്ച നടത്തി. എ.എസ്.ഡി.എസിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.