ഇന്ത്യൻ അംബാസഡർ നേവൽ ബേസ് സന്ദർശിച്ചു
text_fieldsകുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിന് കുവൈത്ത് നേവൽ ബേസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹസ്സ മുത്ലഖ് അൽ അലാതി ഉപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നേവൽ ബേസ് സന്ദർശിച്ചു.
കമാൻഡർ ബ്രിഗേഡിയർ ജനറൽ ഹസ്സ മുത്ലഖ് അൽ അലാതി ഉൾപ്പെടെ ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മാരിടൈം ഇടപാടുകളിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. കോവിഡ് ദുരന്ത സമയത്ത് ഇന്ത്യയിലേക്ക് മെഡിക്കൽ ഉപകരണങ്ങളും ഒാക്സിജനും അയക്കുന്നതിന് നൽകിയ ലോജിസ്റ്റിക് സഹകരണത്തിന് കുവൈത്ത് നേതൃത്വത്തിന് അംബാസഡർ നന്ദി അറിയിച്ചു. ഇന്ത്യൻ കപ്പലുകൾക്ക് മികച്ച സഹകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു.