ഇന്ത്യന്‍ അംബാസഡര്‍ ശനിയാഴ്ച സഹമില്‍
text_fieldsസുഹാര്‍: ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ്, ഓപ്പണ്‍ ഹൗസ് ശനിയാഴ്ച സഹമില്‍ നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ജി.വി. ശ്രീനിവാസ് പങ്കെടുക്കും. വൈകീട്ട് മൂന്ന് മണി മുതല്‍ അഞ്ചു മണി വരെ സഹം റൗണ്ട് എബൗട്ടിന് അടുത്തുള്ള ഒമാന്‍ അറബ് ബാങ്കിന് സമീപം സുഹാര്‍ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ സെന്റര്‍ ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.
കമ്യുണിറ്റി വെല്‍ഫെയര്‍, പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍, കോണ്‍സുലാര്‍ സേവനങ്ങള്‍, പരാതികള്‍ എന്നിവക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് കോണ്‍സുലാര്‍ സേവനം ഉപയോഗപ്പെടുത്തുന്നതിനും തങ്ങളുടെ പരാതികള്‍ ക്യാമ്പില്‍ ഉന്നയിക്കുന്നതിനും അവസരം ലഭിക്കും. സഹമിലെ ക്യാമ്പുമായി ബന്ധപ്പെടേണ്ട നമ്പര്‍: 99483483, 93559576.
ഇന്ത്യന്‍ എംബസിയുടെ സേവനങ്ങള്‍ ഒമാന്റെ എല്ലാ പ്രദേശങ്ങളിലെയും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിച്ചുവരികയാണ്. ബുറൈമി, സുഹാര്‍, ഖസബ്, പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്യാമ്പ് നടന്നിരുന്നു. ഞായറാഴ്ച റുസ്താഖില്‍ ക്യാമ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

