Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ

text_fields
bookmark_border
ഇന്ത്യയുടെ പുതിയ അംബാസഡർ ഒമാൻ വിദേശകാര്യ മന്ത്രിക്ക് അധികാരപത്രം കൈമാറി
ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ
cancel

മസ്കത്ത്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ പ്രശാന്ത് പിസെ തന്റെ ഔദ്യോഗിക അധികാരപത്രത്തിന്റെ പകർപ്പ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിക്ക് കൈമാറി. വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. പുതിയ അംബാസഡറെ സ്വാഗതം ചെയ്ത വിദേശകാര്യ മന്ത്രി, അദ്ദേഹത്തിന്റെ നയതന്ത്ര ദൗത്യത്തിന് എല്ലാവിധ വിജയാശംസകളും നേർന്നു.

ഒമാനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദവും സഹകരണവും വരും നാളുകളിൽ വിവിധ മേഖലകളിൽ കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജി.സി.സി-പ്രാദേശിക സഹകരണ വകുപ്പ് മേധാവി അംബാസഡർ ശൈഖ് അഹമ്മദ് ബിൻ ഹാഷിൽ അൽ മസ്കരി, പ്രോട്ടോക്കോൾ വിഭാഗം മേധാവി അംബാസഡർ നജീബ് ബിൻ യഹ്‍യ അൽ ബലൂഷി എന്നിവരും ഇരുരാജ്യങ്ങളിലെയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ അധികാരപത്ര കൈമാറ്റത്തോടെ പ്രശാന്ത് പിസെ ഒമാനിലെ തന്റെ ഔദ്യോഗിക നയതന്ത്ര ചുമതലകൾ ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Ambassador Prashant Pise meets with Oman Foreign Minister
Next Story