ബുറൈമിയിൽ പ്രവാസികളുമായി സംവദിച്ച് ഇന്ത്യൻ അംബാസഡർ
text_fieldsബുറൈമിയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്
ബുറൈമി: ബുറൈമിയിലെ ഇന്ത്യൻ പ്രവാസികളുമായി സംവദിച്ച് ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്. ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ്-ഓപൺ ഹൗസിന്റെ ഭാഗമായാണ് അദ്ദേഹം പ്രവാസികളുമായി നേരിട്ട് ഇടപഴകാൻ എത്തിയത്. ബുറൈമി ഇബ്നു ഖൽദൂൺ പോളിക്ലിനിക്കിന് എതിർവശത്തുള്ള ഒമാനി വനിത അസോസിയേഷൻ ഹാളിൽ നടന്ന ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു. കമ്യൂണിറ്റി വെല്‍ഫെയര്‍, പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ക്യാമ്പില്‍ ലഭ്യമായിരുന്നു. ക്യാമ്പില്‍ കോണ്‍സുലാര്‍ സേവനങ്ങളടക്കം നിരവധിപേർ പ്രയോജനപ്പെടുത്തി.
മസ്കത്ത് ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ്-ഓപൺ ഹൗസ് ഒമാനിലെ വിവിധ പ്രദേശങ്ങളിലായി നടന്നുവരുകയാണ്. ഇതിൽ ആദ്യത്തേത് കഴിഞ്ഞദിവസം മസ്കത്തിൽ നടന്നിരുന്നു. ഖസബ്- 26, സുഹാർ-28, സഹം -29, റുസ്താഖ്-31 എന്നിങ്ങനെയാണ് മറ്റ് തീയതികൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ സമൂഹവുമായി ഇടപഴകുകയും സാംസ്കാരികബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ക്യാമ്പുകൾ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

