Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ അംബാസഡർക്ക്‌ സലാലയിൽ സ്വീകരണം നൽകി

text_fields
bookmark_border
ഇന്ത്യൻ അംബാസഡർക്ക്‌ സലാലയിൽ സ്വീകരണം നൽകി
cancel

സലാല: ചുമതലയേറ്റ ശേഷം ആദ്യമായി സലാലയിലെത്തിയ ഇന്ത്യൻ അംബാസഡർ പ്രശാന്ത്‌ പിസെക്ക്‌ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്‌ സലാലയുടെ നേത്യത്വത്തിൽ സ്വീകരണം നൽകി. കമ്മ്യൂണിറ്റി പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചു. കമ്മ്യൂണിറ്റി ഭാരവാഹികൾ ശ്രദ്ധയിൽ പെടുത്തിയ വിഷയങ്ങളിൽ സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അംബാസഡർ ഉറപ്പുനൽകി.

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ,, ഡോ. കെ. സനാതനൻ, സണ്ണി ജേക്കബ്, മറ്റ് ക്ലബ്ബ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

നേരത്തെ ദോഫാർ ചേമ്പർ ഓഫ്‌ കൊമെഴ്‌സ്‌ സംഘടിപ്പിച്ച ഇൻവെസ്റ്റേഴ്സ്‌ മീറ്റിലും അദ്ദേഹം പങ്കെടുത്തു ഇന്ത്യയും ഒമാനും തമ്മിലുളള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു. എസ്‌.ജി.ഐ.വി.എസ്‌ ഓഫീസും ഇന്ത്യൻ സ്കുൾ സലാലയും സന്ദർശിച്ച ശേഷമാണ് അദ്ദേഹം മസ്‌കത്തിലേക്ക്‌ മടങ്ങിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Ambassador accorded reception in Salalah
Next Story