Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ഇന്ത്യ@75' ഫ്രീഡം...

'ഇന്ത്യ@75' ഫ്രീഡം ക്വിസ്​ മത്സരം: മെഗാ വിജയിയെ തെരഞ്ഞെടുത്തു

text_fields
bookmark_border
freedom quiz winner 8979678
cancel
camera_alt

 ‘ഇന്ത്യ@75’ ഫ്രീഡം ക്വിസ്​ മത്സരം മെഗാ വിജയി ആ​ബേൽ ബാബു

മസ്കത്ത്​: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഗൾഫ്​ മാധ്യമം 'നദ ഹാപ്പിനസു'മായി സഹകരിച്ച്​ നടത്തിയ 'ഇന്ത്യ@75' ഫ്രീഡം ക്വിസ്​ മത്സരത്തിന്‍റെ മെഗാ വിജയിയെ തെരഞ്ഞെടുത്തു. മബേല ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ്​ വിദ്യാർഥി ആ​ബേൽ ബാബുവാണ്​ സമ്മാനത്തിന്​ അർഹനായത്​. ജോയ്​ ആലുക്കാസ്​ എക്സ്​ചേഞ്ച് നൽകുന്ന 40 ഇഞ്ച്​ ടി.വിയാണ് സമ്മാനം. ഇത്​ അടുത്ത ദിവസം വിതരണം ചെയ്യുമെന്ന്​ ബന്ധ​പ്പെട്ടവർ അറിയിച്ചു. ​എറണാകുളം മുളന്തുരുത്തി സ്വദേശി ബാബു വർക്കിയുടെയും ലിജി വർഗീസിന്‍റെയും മകനാണ്​ ആ​ബേൽ ബാബു.

ആഗസ്റ്റ്​ 10 മുതൽ സെപ്​റ്റംബർ എട്ടുവരെ 'ഗൾഫ്​ മാധ്യമം' ദിനപത്രത്തിലും വെബ്​സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്​ ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ്​ ​മെഗാ വിജയിയെ തെരഞ്ഞെടുത്തത്​. ക്വിസ്​ മത്സരത്തിന്​ വായനക്കാരിൽനിന്ന്​ ആവേശകരമായ പ്രതികരണമാണുണ്ടായത്. ആയിരക്കണക്കിന് എൻട്രികളാണ്​​ ദിവസവും ലഭിച്ചത്​.

നദ ഹാപ്പിനസ്​ മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ ജോയ്​ ആലുക്കാസ്​ എക്സ്​ചേഞ്ച്​, നെസ്​റ്റോ ഹൈപർ മാർക്കറ്റ്​, യുനൈറ്റഡ്​ കാർഗോ, ജീപാസ്​, റോയൽഫോർഡ്​, ബിസ്മി എന്നിവർപങ്കാളികളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Freedom Quiz
News Summary - 'India@75' Freedom Quiz Contest: Mega Winner Chosen
Next Story